അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ മാസ്റ്റർപീസ് ഈ വരുന്ന ഡിസംബർ 21 നു ക്രിസ്മസ് റിലീസ് ആയി തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ടീസർ, ട്രൈലെർ, സോങ് വീഡിയോ എന്നിവക്ക് ഒക്കെ മികച്ച സ്വീകരണം ആണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിച്ചിരിക്കുന്നത്. റോയൽ സിനിമാസിന്റെ ബാനറിൽ സി എച് മുഹമ്മദ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഉദയ കൃഷ്ണയാണ്. വമ്പൻ ആക്ഷൻ രംഗങ്ങൾ ആണ് ഈ മാസ്സ് ചിത്രത്തിന്റെ ഹൈലൈറ്റ്. അഞ്ചു ആക്ഷൻ ഡിറക്ടർസ് ചേർന്നാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകനെ ത്രസിപ്പിച്ചു മാസ്റ്റർപീസ് ക്രിസ്മസ് ബോക്സ് ഓഫീസ് കീഴടക്കുമോ എന്നാണ് ഏവരും ഇപ്പോൾ ഉറ്റു നോക്കുന്നത്.
രാജാധിരാജ എന്ന മാസ്സ് മസാല ചിത്രത്തിലൂടെ മൂന്നു വർഷം മുൻപ് അരങ്ങേറ്റം കുറിച്ച അജയ് വാസുദേവ് ഒരുക്കിയ രണ്ടാമത്തെ ചിത്രമായ മാസ്റ്റർപീസിൽ മമ്മൂട്ടി ഒരു കോളേജ് പ്രൊഫെസ്സറിന്റെ വേഷത്തിൽ ആണ് എത്തിയിരിക്കുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം ഈ ചിത്രത്തിൽ ഒരു വമ്പൻ താരനിര തന്നെ അണിനിരക്കുന്നു. യുവ താരം ഉണ്ണി മുകുന്ദൻ ഒരു പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ഗോകുൽ സുരേഷ്, വരലക്ഷി ശരത് കുമാർ, മഹിമ, പൂനം ബജ്വ, മുകേഷ്, ബിജു കുട്ടൻ, കൈലാഷ്, ഷാജോൺ, മക്ബൂൽ സൽമാൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സന്തോഷ് പണ്ഡിറ്റും ഈ ചിത്രത്തിൽ ഒരു വേഷം അവതരിപ്പിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്.
ചിത്രത്തിന്റെ ട്രൈലെറിൽ തന്നെ മമ്മൂട്ടിയുടേയും ഉണ്ണി മുകുന്ദന്റെയും തീപ്പൊരി ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്തിയത് ആരാധകർക്ക് ആവേശം ആയിട്ടുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയാണ് ഈ ചിത്രം എത്തുന്നത്. ബോക്സ് ഓഫീസിൽ പുതിയ ആദ്യ ദിന കളക്ഷൻ റെക്കോർഡ് മാസ്റ്റർപീസ് നേടും എന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.