മലയാള സിനിമയുടെ മഹാ നടനായ മമ്മൂട്ടി ചരിത്ര വേഷങ്ങളോട് എന്നും പ്രിയം കാണിച്ചിട്ടുണ്ട്. അത്തരം വേഷങ്ങൾ എന്നും ഗംഭീരമായി അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം ഒരിക്കൽ കൂടി ഒരു ചരിത്ര വേഷവുമായി എത്തുകയാണ്. ഓരോ ദശകത്തിലും ചരിത്ര പുരുഷന്മാരുടെ വേഷങ്ങൾ കെട്ടിയാടി അദ്ദേഹം പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. എൺപതുകളുടെ അവസാനത്തിൽ ഹരിഹരൻ- എം ടി വാസുദേവൻ നായർ ടീമിന്റെ ഒരു വടക്കൻ വീരഗാഥയിലെ ചന്തു ആയി വന്നു പ്രേക്ഷകരെ വിസ്മയിപ്പിച്ച മമ്മൂട്ടി തൊണ്ണൂറുകളുടെ അവസാനത്തിൽ എത്തിയത് ഇന്ത്യൻ ഭരണ ഘടനാ ശില്പിയായ ഡോക്ടർ ബാബ സാഹേബ് അംബേദ്‌കർ ആയാണ്. രണ്ടായിരാമാണ്ടിലെ ആദ്യ ദശകത്തിന്റെ അവസാനത്തിൽ മമ്മൂട്ടി എത്തിയത് ഒരിക്കൽ കൂടി എം ടി വാസുദേവൻ നായർ- ഹരിഹരൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ പഴശ്ശി രാജ ആയാണ്.
ഇപ്പോഴിതാ രണ്ടായിരാമാണ്ടിലെ രണ്ടാമത്തെ ദശകം അവസാനത്തോട് അടുക്കുമ്പോൾ മലയാളത്തിന്റെ മെഗാ സ്റ്റാർ എത്തുന്നത് മാമാങ്കത്തിന്റെ ചരിത്രം പറയുന്ന ചിത്രത്തിലെ നായകൻ ആയാണ്. കാലം മാറുമ്പോഴും ചരിത്ര വേഷങ്ങളോടുള്ള പ്രിയം ഈ നടന് കൂടുന്നതല്ലാതെ കുറയുന്നില്ല. ആ വേഷം ഏറ്റവും മികച്ചതാക്കാൻ ഇപ്പോഴും കഴിവുള്ള നടൻ തന്നെയാണ് മമ്മൂട്ടി. എം പദ്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമാണ്. അമ്പതു കോടി രൂപയ്ക്കു മുകളിൽ മുതൽ മുടക്കി നിർമ്മിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ ശ്രീ വേണു കുന്നപ്പിള്ളി ആണ്. ഈ വർഷം അവസാനത്തോടെ മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി എന്നീ നാല് ഭാഷകളിൽ ആയാണ് മാമാങ്കം റിലീസ് ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
This website uses cookies.