മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ, മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. ഡിസംബർ ഒന്നിന് ഷൂട്ടിംഗ് തുടങ്ങിയ ഈ ചിത്രം മാർച്ചിൽ അവസാനിക്കും. നൂറു കോടി രൂപക്കു മുകളിൽ ബഡ്ജറ്റിൽ ആണ് ഈ ചിത്രം ഒരുക്കുന്നത്. എന്നാൽ ഈ ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിക്കാൻ ഇരിക്കെ കുഞ്ഞാലി മരക്കാരുടെ കഥ പറയുന്ന മറ്റൊരു ചിത്രം കൂടി മലയാളത്തിൽ പ്രഖ്യാപിക്കാൻ പോവുകയാണ് എന്ന സൂചനയാണ് ലഭിക്കുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടി ആയിരിക്കും ഈ ചിത്രത്തിൽ നായകൻ.
ടി പി രാജീവൻ, ശങ്കർ രാമകൃഷ്ണൻ എന്നിവർ ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത് ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ, ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് എന്നിവർ ചേർന്നാണ്. പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ സന്തോഷ് ശിവൻ ഈ ചിത്രം സംവിധാനം ചെയ്യും എന്നാണ് ആദ്യം വാർത്തകൾ വന്നത് എങ്കിലും അദ്ദേഹം അതിൽ നിന്ന് പിന്മാറി എന്നാണ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അതിനു പകരം, പ്രശസ്ത സംവിധായകൻ രഞ്ജിത്, കമ്മാര സംഭവം എന്ന ദിലീപ് ചിത്രം ഒരുക്കികൊണ്ടു കഴിഞ്ഞ വര്ഷം അരങ്ങേറിയ രതീഷ് അമ്പാട്ട് എന്നിവരിൽ ഒരാൾ ആയിരിക്കും മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ ഒരുക്കുക എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന സ്ഥിതീകരിക്കാത്ത വിവരങ്ങൾ പറയുന്നത്. എഴുപതു കോടി രൂപ ബഡ്ജറ്റിൽ ആവും ഈ ചിത്രം ഒരുക്കുക എന്നും സൂചനകൾ ലഭിക്കുന്നുണ്ട്.
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ്…
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്. 24 വര്ഷങ്ങള്ക്ക് ശേഷം റീ റിലീസ് ചെയ്യുന്ന…
ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകൻ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ നായകനാവാൻ മോഹൻലാൽ…
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
This website uses cookies.