സെൻസറിങ് പൂർത്തിയാക്കി കണ്ണൂർ സ്‌ക്വാഡ്; മെഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് ഡേറ്റ് എത്തി.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. ഒരു റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയ ഈ ചിത്രത്തിന്റെ റിലീസ് തീയതി ഇപ്പോൾ ഒഫീഷ്യലായി തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. ഈ വരുന്ന സെപ്റ്റംബർ ഇരുപത്തിയെട്ടിനാണ് കണ്ണൂർ സ്‌ക്വാഡ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ സെന്സറിംഗും പൂർത്തിയായി കഴിഞ്ഞു. യു എ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന കണ്ണൂർ സ്‌ക്വാഡിന്റെ ദൈർഘ്യം രണ്ട് മണിക്കൂർ മുപ്പത്തിയഞ്ചു മിനിട്ടാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിം കേരളത്തിൽ വിതരണം ചെയ്യുന്ന ഈ ചിത്രം ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ് ഇന്ത്യക്ക് പുറത്ത് പ്രദർശനത്തിന് എത്തിക്കുന്നത്.
പ്രശസ്ത നടൻ റോണി ഡേവിഡ് രാജ്, മുഹമ്മദ് ഷാഫി എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു ഈ ചിത്രത്തിൽ, മമ്മൂട്ടിക്കൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട്, വിജയ രാഘവൻ, കിഷോർ, സണ്ണി വെയ്ൻ തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരന്നിട്ടുണ്ട്. മുഹമ്മദ് രാഹിൽ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് സുഷിൻ ശ്യാമും എഡിറ്റ് ചെയ്തിരിക്കുന്നത് പ്രവീൺ പ്രഭാകറുമാണ്/. ഈ മാസം ആദ്യം റിലീസ് ചെയ്ത കണ്ണൂർ സ്‌ക്വാഡിന്റെ ട്രൈലെർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ കേരളത്തിന് പുറത്ത് പോയി കേരളാ പോലീസ് നടത്തുന്ന കേസന്വേഷണമാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നൽകുന്നത്.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.