മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും മുതൽ മലയാളത്തിലെ ഒട്ടു മിക്ക പ്രശസ്ത താരങ്ങളും ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങളുമായി നമ്മുടെ ഇടയിൽ സജീവമാണ്. അതുകൊണ്ടു കൂടിയാണ് പ്രേക്ഷകർ അവരെ ഏറെ സ്നേഹിക്കുന്നതും. കഴിഞ്ഞ വർഷത്തെ പ്രളയ സമയത്തും അതുപോലെ ഈ കൊല്ലത്തെ കാല വർഷ കെടുതി അനുഭവിച്ച സമയത്തും മലയാള സിനിമാ താരങ്ങൾ ഒട്ടേറെ കാരുണ്യ പ്രവർത്തികളുമായി മുന്നോട്ടു വന്നിരിക്കുന്നു. ഇപ്പോൾ മെഗാ സ്റ്റാർ മമ്മൂട്ടി എത്തിയിരിക്കുന്നതും അത്തരമൊരു നല്ല കാര്യവുമായാണ്. മലമ്പുഴ ആദിവാസി കോളനിയിലെ കുട്ടികൾക്ക് വേണ്ടിയുള്ള സഹായം ആണ് അദ്ദേഹം ചെയ്യുന്നത്.
അവിടെ ഉള്ള കുട്ടികളുടെ പഠന ചിലവുകൾ അവരെ നേരിട്ട് കണ്ടിട്ട് കൊടുത്ത മമ്മൂട്ടി, അവർക്കു മറ്റു സഹായങ്ങൾ കൊടുക്കുകയും ഓണത്തിന്റെ കിറ്റുകൾ നൽകുകയും ചെയ്തു. നേരിട്ടും തന്റെ ഫാൻസ് അസ്സോസിയഷനുകൾ വഴിയും സന്നദ്ധ സംഘടനകൾ വഴിയും ഒട്ടേറെ ചാരിറ്റികൾ ചെയ്യുന്ന നടൻ ആണ് മമ്മൂട്ടി. ആദിവാസികളുടെ ഉന്നമനത്തിനായി അദ്ദേഹം ഒട്ടേറെ സഹായങ്ങൾ ഇതിനു മുൻപും ചെയ്തിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങൾ ജനങ്ങളുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടുന്നത് അവരുടെ അഭിനയ മികവ് കൊണ്ട് മാത്രമല്ല, അവർ നല്ല മനുഷ്യർ കൂടി ആയതിനാലാണ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. പ്രളയ സമയത്തു രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ലിനു, അബ്ദുൽ റസാഖ് എന്നിവരുടെ കുടുംബങ്ങളെ സഹായിക്കാൻ മോഹൻലാലും രംഗത്ത് വന്നിരുന്നു. ജയസൂര്യ, പൃഥ്വിരാജ്, ഇന്ദ്രജിത്, സണ്ണി വെയ്ൻ, ജോജു ജോർജ്, കുഞ്ചാക്കോ ബോബൻ തുടങ്ങി മലയാളത്തിലെ ഒട്ടു മിക്ക യുവ താരങ്ങളും ചാരിറ്റി രംഗത്ത് സജീവമാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.