മലയാളികളുടെ സൗകര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലും വ്യക്തമായ നിലപാടുകൾ അറിയിക്കുന്നതിലും താരം എന്നും മുൻപന്തിയിൽ തന്നെയാണ്. മമ്മൂട്ടിയുടെ അവതാരകനായി നടനും സംവിധായകനുമായ ഷാജോൺ വന്നിരിക്കുന്ന ഒരു അഭിമുഖമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയെ നേരിട്ട് ആദ്യമായി കണ്ടപ്പോൾ നമസ്കാരം പറഞ്ഞ ഷാജോണിന് ഞെട്ടിക്കുന്ന മറുപടിയായിരുന്നു നടൻ മമ്മൂട്ടി നൽകിയിരുന്നത്. മമ്മൂട്ടി അന്ന് പറഞ്ഞിരുന്ന വാക്കുകൾ വീണ്ടും അഭിമുഖത്തിൽ പരാമർശിക്കുകയുണ്ടായി.
മമ്മൂട്ടിയോട് നേരിട്ട് നമസ്കാരം പറഞ്ഞപ്പോൾ ഇതാണ് ഇയാളുടെ കുഴപ്പം ടിവിയിൽ വരുമ്പോൾ വിഗ് വെക്കില്ല പുറത്ത് ഇറങ്ങുമ്പോൾ വിഗ് വെക്കും, പിന്നെ എങ്ങനെ തിരിച്ചറിയനാണ് എന്നാണ് മമ്മൂട്ടി ഷോജോണിനെ കുറിച്ചു പറഞ്ഞത്. ഇത് പുതിയ വിഗാണോ എന്ന് ചോദിച്ചതും താൻ കിടുങ്ങി പോയെന്ന് ഷാജോൺ പറയുകയുണ്ടായി. തൻ്റെ മിമിക്രിയൊക്കെ മമ്മൂട്ടി ശ്രദ്ധിക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ തന്നെ ഏറെ സന്തോഷം തോന്നി എന്ന് ഷാജോൺ വ്യക്തമാക്കി. തനിക്ക് വേറെ പണികൾ ഇല്ലന്നും ഒന്നെങ്കിൽ എന്തെങ്കിലും വായിക്കുക, ടെലിവിഷനിലെ പരിപാടികൾ കാണുക, സിനിമകൾ കാണുക, ഇതെല്ലാമാണ് തന്റെ വിനോദമെന്ന് നടൻ മമ്മൂട്ടി തുറന്ന് പറയുകയുണ്ടായി. തന്റെ കണ്ണിൽ നിന്ന് അങ്ങനെ മറഞ്ഞാലും അത് പോവില്ല എന്നും മമ്മൂട്ടി വ്യക്തമാക്കി. സിനിമ ജീവിതത്തിലേക്ക് കടക്കുന്ന തുടക്ക കാലത്ത് തന്നെ മമ്മൂട്ടിയെ പോലെ വലിയൊരു കലാകാരനിൽ നിന്ന് പ്രശംസ ലഭിച്ച ഷാജോൺ ഇപ്പോൾ നല്ലൊരു നടനും സംവിധായകനുമാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.