അടുത്ത വർഷം എഴുപതു വയസ്സാവാൻ പോവുകയാണ് മലയാളികളുടെ സ്വന്തം മമ്മൂട്ടിക്ക്. എന്നാൽ ഇപ്പോഴും തന്റെ ശരീര സൗന്ദര്യവും ആകാര ഭംഗിയും കാത്തു സൂക്ഷിക്കുന്ന മമ്മൂട്ടിയെ, പ്രായത്തെ പോലും തോൽപ്പിച്ച ഒരത്ഭുതമായാണ് പലരും കണക്കാക്കുന്നത്. ഫിറ്റ്നസ് കാര്യത്തിൽ ഒരു വിട്ടു വീഴ്ചക്കും തയ്യാറാവാത്ത മമ്മൂട്ടിയുടെ ജിമ്മിലെ വർക്ക് ഔട്ടിന് ശേഷമുള്ള ഒരു ചിത്രം കഴിഞ്ഞ ലോക്ക് ഡൌൺ സമയത്തു സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഫിറ്റ്നസ് ട്രൈനിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് കഴിഞ്ഞ പതിമൂന്നു വർഷമായി അദ്ദേഹത്തിന്റെ ഫിറ്റ്നസ് ട്രെയ്നറായ വിബിൻ സേവ്യർ. മമ്മൂട്ടിയുടെ ട്രെയ്‌നറായി താൻ എങ്ങനെയെത്തി എന്ന കഥയും അദ്ദേഹം പറയുന്നു. 2007 ഇൽ ഒരു ഓഗസ്റ്- സെപ്റ്റംബർ മാസത്തിൽ തന്നെ കാണാൻ രണ്ടു ചെറുപ്പക്കാർ വന്നെന്നും അവർ ജിമ്മിൽ ജോയിൻ ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കുകയും താൻ അവരുമായി വിവരങ്ങൾ പങ്കു വെക്കുകയും ചെയ്തെന്നും വിബിൻ പറഞ്ഞു. അതിനു ശേഷം ജോയിൻ ചെയ്യാനുള്ള രേഖകൾ പൂരിപ്പിക്കുന്ന സമയത്താണ് അതിൽ മുഹമ്മദ് കുട്ടി എന്ന പേരും ജോലി അഭിനയം ആണെന്നുമൊക്കെ പൂരിപ്പിച്ചിരിക്കുന്നത് വിബിൻ കണ്ടത്.
അതിനു ശേഷം സംസാരിച്ചപ്പോഴാണ് തന്റെ മുന്നിൽ ഇരിക്കുന്നത് മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനും അദ്ദേഹത്തിന്റെ സുഹൃത്തും ആണെന്ന് വിബിൻ അറിഞ്ഞത്. അന്ന് ദുൽഖർ സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല എന്നത് കൊണ്ട് തന്നെ ആദ്യം കണ്ടപ്പോൾ താൻ തിരിച്ചറിഞ്ഞില്ല എന്നും വിബിൻ പറയുന്നു. അതിനു ശേഷം രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആണ് തൊടുപുഴയിൽ നിന്നൊരു ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് മമ്മുക്ക എത്തിയത് എന്നും അന്നാണ് മമ്മുക്കയെ ആദ്യമായി നേരിൽ കാണുന്നതെന്നും വിബിൻ വെളിപ്പെടുത്തുന്നു. തന്റെ വീട്ടിൽ താൻ വലിയ മമ്മൂട്ടി ആരാധകനും തന്റെ സഹോദരൻ വലിയ മോഹൻലാൽ ആരാധകനും ആണെന്നും വിബിൻ പറഞ്ഞു. മോഹൻലാലിനെയും ട്രെയിൻ ചെയ്തിട്ടുള്ള വിബിൻ പുലി മുരുകൻ എന്ന ചിത്രത്തിന് വേണ്ടി മോഹൻലാലിനൊപ്പം പ്രവർത്തിച്ചിരുന്നു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.