പ്രശസ്ത തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ് ഒരുക്കിയ പുതിയ ചിത്രമാണ് ജഗമേ തന്തിരം. ധനുഷ് നായക വേഷത്തിലെത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. പ്രശസ്ത മലയാള താരം ജോജു ജോര്ജും ഒരു നിർണ്ണായക വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ പുതിയ വീഡിയോ സോങ് ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുന്നത്. ബുജി സോങ് എന്ന പേരിൽ വന്നിരിക്കുന്ന ഈ ഗാനത്തിന്റെ പ്രധാന ആകർഷണം ധനുഷിന്റെ ചടുലമായ നൃത്ത ചുവടുകളാണ്. വിവേക് വരികൾ എഴുതിയിരിക്കുന്ന ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് സന്തോഷ് നാരായണൻ ആണ്. പ്രശസ്ത സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദർ, സന്തോഷ് നാരായണൻ എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനം ഇപ്പോഴേ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കാർത്തിക് സുബ്ബരാജ് തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എസ് ശശികാന്ത് ആണ്. ധനുഷ്, ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ് എന്നിവർക്ക് പുറമെ ജോൺ കോസ്മോ, കലൈയരസൻ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.
ശ്രേയസ് കൃഷ്ണ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്ന ജഗമേ തന്തിരം എഡിറ്റ് ചെയ്തിരിക്കുന്നത് വിവേക് ഹർഷനാണ്. ഈ ചിത്രത്തിലെ മറ്റൊരു ഗാനം നേരത്തെ റിലീസ് ചെയ്യുകയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ജഗമേ തന്തിരം തീയേറ്റർ റിലീസ് ആണോ അതോ ഓൺലൈൻ പ്ലാറ്റ്ഫോമിലാണോ റിലീസ് എന്നത് ഇതുവരെ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. ഏതായാലും അടുത്ത വർഷമേ ചിത്രം റിലീസ് ചെയ്യൂ എന്നുറപ്പായി കഴിഞ്ഞു. ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ് തുടങ്ങിയ മലയാളി താരങ്ങൾക്കു തമിഴിൽ വലിയ അവസരങ്ങൾ സൃഷ്ടിക്കാൻ ഈ ചിത്രം കാരണമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മമ്മൂട്ടി നായകനായെത്തിയ ‘കസബ’ വീണ്ടും തീയേറ്ററുകളിലെത്തുന്നു. ഒക്ടോബർ 30 വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ റീ റിലീസ്. നിർമ്മാതാവ് ജോബി ജോർജിന്റെ ഉടമസ്ഥതയിലുള്ള…
മമ്മൂട്ടി നായകനാകുന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രം ‘പദയാത്ര’ ഡിസംബർ നാലിന് ആഗോള റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അതേസമയം, അമൽ നീരദ്…
ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ ചിത്രത്തിൽ അതിഥി താരമായി സിമ്പു എത്തുമെന്ന വാർത്തകൾ തള്ളി താരത്തിന്റെ ടീം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന…
സൂര്യ ചിത്രത്തിൽ സിമ്പു ഭാഗമല്ല എന്ന് സിമ്പുവിൻറെ ടീം പ്രചരിക്കുന്നത് വ്യാജമായ വാർത്തകൾ എന്നും താരത്തിൻ്റെ ടീം ജിത്തു മാധവൻ…
ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…
പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…
This website uses cookies.