മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഷൈലോക്ക്. ഈ വർഷം ജനുവരിയിൽ റിലീസ് ചെയ്ത ഷൈലോക്ക് ഈ വർഷത്തെ ഇതുവരെയുള്ള മലയാള ചിത്രങ്ങളിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രങ്ങളിൽ ഒന്നാണ്. 50 കോടി കളക്ഷൻ ക്ലബ്ബിൽ കയറി വിജയകരമായി പ്രദശനം തുടർന്ന് കൊണ്ടിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചത് ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോര്ജും ഈ ചിത്രം രചിച്ചത് നവാഗതരായ അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നിവരുമാണ്. ഈ ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ എല്ലാം വളരെ ശ്രദ്ധ നേടിയിരുന്നു എന്നും അതിൽ ഏറ്റവും കൂടുതൽ കയ്യടി ലഭിച്ചത് ഇതിലെ ക്‌ളൈമാക്‌സ് ഫൈറ്റിനു ആയിരുന്നു എന്നും പറയുകയാണ് സംവിധായകൻ അജയ് വാസുദേവ്. സ്റ്റണ്ട് സിൽവയൊരുക്കിയ ആ ക്ലൈമാക്സ് ഫൈറ്റിൽ മമ്മൂട്ടി കാലുപൊക്കി ചവിട്ടുന്ന ഒരു രംഗം വളരെ കയ്യടി നേടിയെടുത്തിരുന്നു. അത് മമ്മുക്ക വളരെ കഷ്ട്ടപെട്ടു അത്രമാത്രം റിസ്ക് എടുത്തു ചെയ്ത ഒരു സീൻ ആണെന്നും അതിൽ ഡ്യൂപ്പേ ഉപയോഗിച്ചിട്ടില്ല എന്നുമാണ് സംവിധായകൻ അജയ് വാസുദേവും നിർമ്മാതാവ് ജോബി ജോര്ജും പറയുന്നത്.
എന്നാൽ അതിനൊപ്പം ജോബി ജോർജ് കൂട്ടിച്ചേർക്കുന്നതു ആ ഫൈറ്റ് കൂടി എടുത്തു കഴിഞ്ഞപ്പോൾ 75 ലക്ഷം കൂടി പോയിക്കിട്ടി എന്നാണ്. ആകെ അറുപതു ലക്ഷം രൂപയാണ് ഫൈറ്റിനു ബജറ്റ് ഇട്ടതു എങ്കിലും അതൊക്കെ കടന്നു പോയി ഫൈറ്റിന്റെ ബജറ്റ് എന്നാണ് അദ്ദേഹം ഉദേശിച്ചത്. ഏതായാലും ചിത്രം വമ്പൻ സാമ്പത്തിക വിജയം നേടിയത് കൊണ്ട് അതൊരു പ്രശ്നമായില്ല എന്നും ആ രംഗം അതിഗംഭീരമായി തന്നെ അജയ് വാസുദേവ് എന്ന സംവിധായകനൊരുക്കിയിട്ടുണ്ട് എന്നും ജോബി ജോർജ് പറയുന്നു. മമ്മൂട്ടി അവതരിപ്പിക്കുന്ന ബോസ് എന്ന് പേരുള്ള ഒരു പലിശക്കാരന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. തമിഴ് നടൻ രാജ് കിരണും പ്രധാന വേഷത്തിലെത്തിയ ഈ ചിത്രത്തിന്റെ തമിഴ് പതിപ്പ് അധികം വൈകാതെ റിലീസ് ചെയ്യുമെന്നും നിർമ്മാതാവ് പറയുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.