മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഫേസ്ബുക് കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തന്റെ ഒരു കടുത്ത ആരാധകന്റെ മരണത്തിൽ അനുശോചിച്ചു കൊണ്ട് മമ്മൂട്ടി കുറിച്ച വാക്കുകളാണ് അത്. തന്റെ ആരാധകനായ സുബ്രന്‍ എന്ന വ്യക്തിയുടെ വിയോഗത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ചു കൊണ്ടുള്ള മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ, “വര്‍ഷങ്ങളായി അറിയുന്ന സുബ്രന്‍ വിടവാങ്ങി… എന്നോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേര് ”മമ്മൂട്ടി സുബ്രന്‍” എന്നാക്കിയ സുബ്രന്റെ വിയോഗം ഒരു വ്യഥ ആവുന്നു, ആദരാഞ്ജലികള്‍”. തൃശൂര്‍ പൂങ്കുന്നം സ്വദേശിയായിരുന്ന സുബ്രൻ എന്ന കടുത്ത മമ്മൂട്ടി ആരാധകന്റെ കഥകൾ പല തവണ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി സിനിമ എടുക്കണമെന്ന ആഗ്രഹത്താല്‍ 16 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകളാണ് സുബ്രന്‍ എടുത്തത്. അങ്ങനെ ഒരിക്കൽ ഈ കടുത്ത ആരാധകൻ മമ്മൂട്ടിയുടെ അടുത്ത് എത്തുകയും ചെയ്തു.
ദൈവ തുല്യനായാണ് സുബ്രന്‍ മമ്മൂട്ടിയെ കാണുന്നതെന്നും, ആല്‍ത്തറയില്‍ മറ്റു ദൈവങ്ങള്‍ക്കൊപ്പം മമ്മൂട്ടിയുടെ ഫോട്ടോയ്ക്ക് മുന്നില്‍ വിളക്ക് കത്തിച്ചു വച്ചു ആരാധന നടത്തിയിരുന്ന വ്യക്തിയായിരുന്നു സുബ്രനെന്നും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു. മമ്മൂട്ടിയുടെ എല്ലാ സിനിമകളുടേയും റിലീസ് ദിവസം തന്നെ സുബ്രന്‍ തിയേറ്ററുകളില്‍ എത്തുമായിരുന്നു എന്നും അവർ ഓർക്കുന്നു. ഒരുപാട് വര്ഷങ്ങള്ക്കു മുൻപ് മമ്മൂട്ടിയോടുള്ള ആരാധന മൂത്തു മദ്രാസിലേക്ക് വണ്ടി കയറിയ ആളാണ് സുബ്രൻ. അങ്ങനെ ഒരിക്കൽ മമ്മൂട്ടിയുടെ വീട്ടിൽ വരെ എത്തിച്ചേരാൻ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. നാട്ടുകാർ അയാളെ മമ്മൂട്ടി സുബ്രൻ എന്നായിരുന്നു വിളിച്ചിരുന്നത്. വീടൊന്നുമില്ലാതെ അത്യാവശ്യം മദ്യപാനം ഒക്കെ ആയി ശങ്കരംകുളങ്ങര അമ്പലത്തിന്റെ ജംഗ്ഷനിൽ ഒരു ആലിൻ ചുവട്ടിൽ മമ്മൂട്ടിയുടെ ഫോട്ടോയും കൂടെ എല്ലാ ദൈവങ്ങളുടെയും ഫോട്ടോസും വെച്ച് അതിന്റെ ചുവട്ടിൽ ആയിരുന്നു സുബ്രൻ താമസിച്ചിരുന്നത്.
ഒരിക്കൽ കണ്ടുമറന്ന സിനിമ, പിന്നീട് എത്രയോ തവണ ടെലിവിഷനിലൂടെ കണ്ട സിനിമ. അതു വീണ്ടും തിയറ്ററിൽ എത്തുമ്പോൾ അങ്ങോട്ടു യുവ…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിർമ്മിച്ചു രത്തീന സംവിധാനം ചെയ്ത 'പാതിരാത്രി'…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സംവിധായിക രത്തീന ഒരുക്കിയ ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ആണ് ഇന്ന് റിലീസിനെത്തിയ പ്രധാന…
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
This website uses cookies.