മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇടപെട്ട കുടിവെള്ള പ്രശ്നത്തിന്റെ റിപ്പോർട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ആലപ്പുഴയിലെ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന മേഖലയിൽ സഹായവുമായി മമ്മൂട്ടി എത്തിയെന്ന വാർത്തകളാണ് വരുന്നത്.മമ്മൂട്ടിയുടെ ചാരിറ്റബിൾ ട്രസ്റ്റായ കെയർ ആൻഡ് ഷെയറാണ് കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലകളിൽ വെള്ളം എത്തിച്ചത്. തൃശ്ശൂരിലെ സി.പി ട്രസ്റ്റുമായി സഹകരിച്ചാണ് ഇവർ ടാങ്കർ ലോറികളിൽ ജലവിതരണം നടത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയോളമായി ആലപ്പുഴയിലെ ജനങ്ങൾ വെള്ളമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു എന്നാണ് മാതൃഭൂമി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഏതായാലും സാങ്കേതികമായ പ്രശ്നങ്ങൾ പരിഹരിച്ച് ജലത്തിന്റെ പമ്പിങ് പുനരാരംഭിക്കുന്നതുവരെ കുടിവെള്ളം വിതരണം ചെയ്യാനുള്ള ശ്രമമാണ് ചാരിറ്റബിൾ ട്രസ്റ്റായ കെയർ ആൻഡ് ഷെയർ നടത്തുന്നത് എന്നാണ് സൂചന.
മാതൃഭൂമി ന്യൂസിൽ വന്ന ഈ കുടിവെള്ള ക്ഷാമത്തിന്റെ വാർത്ത കണ്ടിട്ടാണ് മമ്മൂട്ടി സി.പി. ട്രസ്റ്റ് ചെയർമാൻ സി.പി സാലിഹിനെ വിളിച്ചത്. സി.പി. ട്രസ്റ്റ് ഭാരവാഹി നിസാബ് ആണ് ഈ കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സന്നദ്ധ സേവന രംഗത്ത് നിരവധി പ്രവർത്തനങ്ങളാണ് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ നടത്തുന്നത്. ഇപ്പോൾ ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന ചിത്രത്തിലാണ് മമ്മൂട്ടി വേഷമിടുന്നത്. മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന ചിത്രമാണിത്. ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ക്രിസ്റ്റഫർ, ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻ പകൽ നേരത്ത് മയക്കം, തെലുങ്ക് ചിത്രം ഏജൻറ് എന്നിവയാണ് ഇനി റിലീസ് ചെയ്യാനുള്ള മമ്മൂട്ടി ചിത്രങ്ങൾ. റോബി വർഗീസ് രാജ് ഒരുക്കാൻ പോകുന്ന ത്രില്ലർ ചിത്രവും, സിദ്ദിഖ് ഒരുക്കാൻ പോകുന്ന ഫാമിലി എന്റെർറ്റൈനെറുമാണ് ഇനി മമ്മൂട്ടി ചെയ്യാൻ പോകുന്നതെന്നാണ് വിവരം.
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
This website uses cookies.