[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മലൈക്കോട്ടൈ വാലിബനെ വീഴ്ത്താൻ ഭ്രമയുഗം; മോഹൻലാൽ- മമ്മൂട്ടി ബോക്സ് ഓഫീസ് പോരാട്ടം വീണ്ടും?

മലൈക്കോട്ടൈ വാലിബനെ വീഴ്ത്താൻ ഭ്രമയുഗം; മോഹൻലാൽ- മമ്മൂട്ടി പോരാട്ടം വീണ്ടും?

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തുന്ന മലൈക്കോട്ടൈ വാലിബൻ ഇന്ന് മലയാള സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ്. മാസ്റ്റർ ഡയറക്ടർ ലിജോ ജോസ് പെല്ലിശേരി മോഹൻലാലിനെ നായകനാക്കി ആദ്യമായി ഒരുക്കിയ ഈ ചിത്രം അടുത്ത വർഷം ജനുവരി 25 നാണ് പാൻ ഇന്ത്യൻ റിലീസായി മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യുക. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റിവ്, മാക്സ് ലാബ്, സെഞ്ച്വറി ഫിലിംസ്, സാരേഗാമ, യോഡ്ലി ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് പി എസ് റഫീഖ് ആണ്. ഇപ്പോഴിതാ മറ്റൊരു വമ്പൻ മലയാള ചിത്രവും ജനുവരി റിലീസിന് തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഹൊറർ ത്രില്ലർ ഭ്രമയുഗമാണ് ജനുവരിയിൽ റിലീസ് പ്ലാൻ ചെയ്യുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ഭൂതകാലത്തിലൂടെ കയ്യടി നേടിയ രാഹുൽ സദാശിവനാണ് സംവിധാനം ചെയ്‌തത്‌. മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസ് പ്ലാൻ ചെയ്യുന്ന ഈ ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ഒരുക്കുന്നതെന്നും വാർത്തകളുണ്ട്. പ്രശസ്ത സാഹിത്യകാരനായ ടി ഡി രാമകൃഷ്ണൻ സംഭാഷണം രചിച്ച ഈ ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് സ്വഭാവമുള്ള വേഷമാണ് ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. ഏതായാലും ജനുവരി അവസാന വാരമാണ് ഭ്രമയുഗവും റിലീസ് പ്ലാൻ ചെയ്യുന്നതെങ്കിൽ വീണ്ടുമൊരു മോഹൻലാൽ-മമ്മൂട്ടി ബോക്സ് ഓഫീസ് പോരാട്ടത്തിനാവും മലയാള സിനിമ സാക്ഷ്യം വഹിക്കുക.

webdesk

Recent Posts

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 week ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 week ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

2 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

2 weeks ago

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘വിവാഹ്’ ഇന്ന് മുതൽ തിയേറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ 'വിവാഹ്' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറും…

2 weeks ago

ധ്യാൻ ശ്രീനിവാസൻ ചിത്രം വിവാഹ് ട്രെയിലർ പുറത്ത്

ധ്യാൻ ശ്രീനിവാസൻ, ധ്രുവൻ, അനീഷ് ഗോപാൽ, അഭിഷേക് ശ്രീകുമാർ, ശ്രുതി ജയൻ, നയന എൽസ, നൈറ നിഹാർ, അർച്ചന വിവേക്…

3 weeks ago

This website uses cookies.