[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

LCU അവസാനിക്കുന്നത് ഇങ്ങനെ; സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന വമ്പൻ ചിത്രത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്തി ലോകേഷ് കനകരാജ്.

LCU അവസാനിക്കുന്നത് ഇങ്ങനെ; സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന ആ വമ്പൻ ചിത്രത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്തി ലോകേഷ് കനകരാജ്.

തമിഴിലെ സൂപ്പർഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ ദളപതി വിജയ് ചിത്രം ലിയോ ആഗോള ബോക്സ് ഓഫീസിൽ 200 കോടിയും പിന്നിട്ട് മഹാവിജയമായി മാറുകയാണ്. ഏവരും പ്രതീക്ഷിച്ചിരുന്ന പോലെ തന്നെ ഈ ചിത്രവും തന്റെ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായാണ് ലോകേഷ് ഒരുക്കിയത്. കാർത്തി നായകനായ കൈതി, കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ എന്നിവർ വേഷമിട്ട വിക്രം എന്നിവയിലൂടെ ലോകേഷ് രൂപം നൽകിയ ഒന്നാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്. പരസ്പരം നേരിട്ടോ അല്ലാതെയോ ബന്ധമുള്ള കഥയും കഥാപാത്രങ്ങളുമാണ് ഈ യൂണിവേഴ്സിന്റെ പ്രത്യേകത. അതേ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന എൽ സി യു വിലാണ് വിജയ് നായകനായ ലിയോ എന്ന ചിത്രത്തിന്റെ കഥയും നടക്കുന്നത്. ഇപ്പോഴിതാ ഈ യൂണിവേഴ്‌സ് ഇനി എങ്ങനെയാണ് മുന്നോട്ട് പോവുകയെന്നും, എങ്ങനെയാണ് താൻ ഇത് അവസാനിപ്പിക്കുക എന്നും വെളിപ്പെടുത്തുകയാണ് ലോകേഷ്.

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ താൻ അടുത്തതായി ചെയ്യാൻ പോകുന്നത് കാർത്തി നായകനായ കൈതി 2 ആയിരിക്കുമെന്ന് ലോകേഷ് പറയുന്നു. അതിന് ശേഷം വിക്രത്തിലെ സൂര്യ അവതരിപ്പിച്ച റോളെക്‌സ്‌ എന്ന കഥാപാത്രത്തെ മുൻനിർത്തി ഇതേ യൂണിവേഴ്സിലെ മറ്റൊരു ചിത്രം ചെയ്യുമെന്നും ലോകേഷ് പറഞ്ഞു. ഈ യൂണിവേഴ്‌സ് താൻ അവസാനിപ്പിക്കുന്നത് വിക്രം 2 എന്ന ചിത്രത്തിലൂടെ ആവുമെന്നും, ഇതിൽ നടക്കുന്ന സംഭവ വികാസങ്ങളിലൂടെ യൂണിവേഴ്സിന് അന്ത്യം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാം വിചാരിച്ച പോലെ നടന്നാൽ, കമൽ ഹാസൻ, വിജയ്, സൂര്യ, കാർത്തി, ഫഹദ് ഫാസിൽ തുടങ്ങി ഒരു വമ്പൻ താരനിരയെ ഒരുമിച്ചു കാണാൻ സാധിക്കുന്ന ചിത്രമായിരിക്കും ലോകേഷിന്റെ വിക്രം 2 . ലോകേഷ് ഇനി ചെയ്യാൻ പോകുന്ന രജനികാന്ത് ചിത്രമായ തലൈവർ 171 ഇതൊന്നുമായി ബന്ധമില്ലാത്ത ഒരു സ്വതന്ത്ര ചിത്രമായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.