മലൈക്കോട്ടൈ വാലിബനെ വീഴ്ത്താൻ ഭ്രമയുഗം; മോഹൻലാൽ- മമ്മൂട്ടി പോരാട്ടം വീണ്ടും?
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തുന്ന മലൈക്കോട്ടൈ വാലിബൻ ഇന്ന് മലയാള സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ്. മാസ്റ്റർ ഡയറക്ടർ ലിജോ ജോസ് പെല്ലിശേരി മോഹൻലാലിനെ നായകനാക്കി ആദ്യമായി ഒരുക്കിയ ഈ ചിത്രം അടുത്ത വർഷം ജനുവരി 25 നാണ് പാൻ ഇന്ത്യൻ റിലീസായി മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യുക. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റിവ്, മാക്സ് ലാബ്, സെഞ്ച്വറി ഫിലിംസ്, സാരേഗാമ, യോഡ്ലി ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് പി എസ് റഫീഖ് ആണ്. ഇപ്പോഴിതാ മറ്റൊരു വമ്പൻ മലയാള ചിത്രവും ജനുവരി റിലീസിന് തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഹൊറർ ത്രില്ലർ ഭ്രമയുഗമാണ് ജനുവരിയിൽ റിലീസ് പ്ലാൻ ചെയ്യുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്.
കഴിഞ്ഞ ആഴ്ചയാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ഭൂതകാലത്തിലൂടെ കയ്യടി നേടിയ രാഹുൽ സദാശിവനാണ് സംവിധാനം ചെയ്‌തത്. മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസ് പ്ലാൻ ചെയ്യുന്ന ഈ ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ഒരുക്കുന്നതെന്നും വാർത്തകളുണ്ട്. പ്രശസ്ത സാഹിത്യകാരനായ ടി ഡി രാമകൃഷ്ണൻ സംഭാഷണം രചിച്ച ഈ ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് സ്വഭാവമുള്ള വേഷമാണ് ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. ഏതായാലും ജനുവരി അവസാന വാരമാണ് ഭ്രമയുഗവും റിലീസ് പ്ലാൻ ചെയ്യുന്നതെങ്കിൽ വീണ്ടുമൊരു മോഹൻലാൽ-മമ്മൂട്ടി ബോക്സ് ഓഫീസ് പോരാട്ടത്തിനാവും മലയാള സിനിമ സാക്ഷ്യം വഹിക്കുക.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.