മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഷാജി പാടൂർ സംവിധാനം ചെയ്ത ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അഡേനിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. കേരള ബോക്സ് ഓഫീസിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ‘അബ്രഹാമിന്റെ സന്തതികൾ’ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ചിത്രമായി മാറുകയാണ്. ഈ വർഷം പുറത്തിറങ്ങിയ എല്ലാ മലയാള സിനിമകളുടെ റെക്കോർഡുകളും തകർത്തെറിഞ്ഞാണ് അബ്രഹാം മുന്നോട്ട് പോകുന്നത്. ഡെറിക്ക് അബ്രഹാം എന്ന സ്റ്റൈലിഷ് പോലീസ് കഥാപാത്രത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകർച്ചത്.
കേരളത്തിലെ മൾട്ടിപ്ലസ് കളക്ഷനിലും പുതിയ റെക്കോർഡ് മമ്മൂട്ടി ചിത്രം കാരസ്ഥമാക്കിയിരിക്കുകയാണ്.
മൾട്ടിപ്ലസ് തീയറ്ററുകളിൽ നിന്ന് ഈ വർഷം 1 കോടി കളക്ഷൻ നേടുന്ന മൂന്നാമത്തെ ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ, എന്നാൽ വെറും 25 ദിവസം കൊണ്ട് അതിവേഗത്തിലാണ് അബ്രഹാമിന്റെ സന്തതികൾ ഈ നേട്ടം കൈവരിച്ചത്. പ്രണവ് മോഹൻലാൽ ചിത്രം ‘ആദി’ യും സൗബിന്റെ ‘സുഡാനി ഫ്രം നൈജീരിയ’ മാത്രമാണ് ഇനി മുന്നിൽ. വേൾഡ് വൈഡ് കളക്ഷനിൽ 50 കോടതിയിലേക്ക് നീങ്ങുകയാണ് ‘അബ്രഹാമിന്റെ സന്തതികൾ’, മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന്റെ കേരള കളക്ഷൻ ഇതിനോടകം മറികടന്നു. അടുത്ത ആഴ്ച 50 കോടി ക്ലബിലെത്തിയ ശേഷം വലിയ വിജയാഘോഷം തന്നെയുണ്ടാവും എന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. റിലീസ് ദിനത്തിൽ തന്നെ ഈ വർഷത്തെ ആദ്യ ദിന കളക്ഷൻ റെക്കോർഡ് ‘അബ്രഹാമിന്റെ സന്തതികൾ’ നേടിയിരുന്നു. 1000 ഹൗസ് ഫുൾ ഷോസ് അതിവേഗത്തിൽ ഈ വർഷം തികച്ച ചിത്രംകൂടിയാണിത്. നാലാം വാരത്തിലേക്ക് പ്രദർശനം തുടരുന്ന ചിത്രം ഏകദേശം 116 തീയറ്ററുകളിൽ കേരളത്തിൽ മാത്രമായി കളിക്കുന്നുണ്ട്. 450 ഷോകൾ ദിവസേന കളിക്കുന്നുണ്ട്. ജി.സി.സി റിലീസിലും ചിത്രം റെക്കോർഡുകൾ ഒന്നൊന്നായി മറികടക്കുകയാണ്. അൻസൻ പോൾ , കനിഹ, സുരേഷ് കൃഷ്ണ, സിദ്ദിഖ്, കലാഭവൻ ഷാജോൻ, തരുഷി, രഞ്ജി പണിക്കർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയത്. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.