മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഈദ് റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിന് ശേഷം വൻ ഹൈപ്പിൽ വരുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്. ഒരുപക്ഷെ ഹനീഫ് അഡേനി എന്ന പേരായിരിക്കും ചിത്രത്തിലുള്ള പ്രതീക്ഷ വാനോളം ഉയർത്തുന്നത്. ഗ്രേറ്റ് ഫാദർ സംവിധായകൻ കൂടിയായ അദ്ദേഹമാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. നവാഗതനായ ഷാജി പടൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ത്രില്ലർ ഇൻവെസ്റ്റിഗേഷൻ ജേണറിൽ പുറത്തിറങ്ങാൻ ഇരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ജോബി ജോർജാണ്. പോസ്റ്ററുകളിലൂടെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ ചിത്രം പിന്നീട് ഹോളിവുഡ് നിലവാരമുള്ള ട്രെയ്‌ലർ പുറത്തിറക്കുകയും സിനിമ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കി. ഡെറിക്ക് അബ്രഹാം എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ കേന്ദ്രികരിച്ചു ഇന്നലെ ഒരു ടീസറും പുറത്തിറക്കി, മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും പ്രതീക്ഷ അർപ്പിക്കുന്ന ചിത്രങ്ങളിൽ ഒന്നായി ചിത്രത്തെ മാറ്റാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചു.
‘അബ്രഹാമിന്റെ സന്തതികൾ’ സിനിമയുടെ സെൻസറിങ് ഇന്നലെ കഴിഞ്ഞിരുന്നു. ചിത്രത്തിൽ ഒട്ടേറെ വൈലെൻസ് രംഗങ്ങൾ ഉണ്ടെങ്കിലും സെൻസർ ബോർഡ് U/A സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. മമ്മൂട്ടി ചിത്രം ‘പുത്തൻപണത്തിന് മുമ്പ് A സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട് എന്നാൽ അതിന്റെ പതിമടങ് വൈലെൻസ് ചിത്രത്തിൽ ഉള്ളതിനാൽ അണിയറ പ്രവർത്തകർ ഏറെ ആശങ്കയോടെയാണ് സെൻസറിങ് നോക്കി കണ്ടത്, എന്നാൽ U/A സർട്ടിഫിക്കറ്റ് നൽകുകയും അധികം കട്ടുകൾ വരുത്താതെ ചിത്രം 131 മിനിറ്റോളം ദൈർഘ്യമുണ്ട്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രം ജൂൺ 16ന് തീയറ്ററുകളിലേക്കെത്തും.
അൻസൻ പോൾ, കനിഹ, സിദ്ദിഖ്, നരേൻ, രഞ്ജി പണിക്കർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മലയാളികളുടെ സ്വന്തം ഐ.എം വിജയനും ചിത്രത്തിൽ ചെറിയ ഒരു വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട് എന്ന് സൂചനയുണ്ട്. സംഗീതവും പഞ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആൽബിയാണ്. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ചിത്രം ഈദ് റീലീസിനായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.