[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കൂടെ: പൃഥ്വിരാജ്- പാർവതി- നസ്രിയ എന്നിവർ ഒന്നിക്കുന്ന അഞ്ജലി മേനോൻ ചിത്രം ജൂലൈയിൽ റീലീസിനായി ഒരുങ്ങുന്നു…

മലയാള സിനിമയിലെ ചുരുക്കം ചില സംവിധായികമാരിൽ ഒരാളാണ് അഞ്ജലി മേനോൻ, ഉസ്താദ് ഹോട്ടൽ, ബാഗ്ലൂർ ഡേയ്സ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന സംവിധായിക എന്ന് തന്നെ വിശേഷിപ്പിക്കാം. പൊതുവെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷമാണ് സിനിമയുടെ ടൈറ്റിലിനെ കുറിച്ചു അഞ്ജലി മേനോൻ ചിന്തിക്കുകയുള്ളൂ. അഞ്ജലി മേനോൻ ചിത്രം ബാംഗ്ലൂർ ഡേയ്സ് ഷൂട്ടിംഗ് പൂർത്തിയാക്കി റീലീസിനോട് അടുത്തപ്പോൾ മാത്രമായിരുന്നു ടൈറ്റിൽ പുറത്തുവിട്ടത്, അതേ രീതി തന്നെയാണ് തന്റെ പുതിയ ചിത്രത്തിലും അഞ്ജലി മേനോൻ സ്വീകരിച്ചത്. പൃഥ്വിരാജ്, പാർവതി, നസ്രിയ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം മാസങ്ങളൾക്ക് മുമ്പ് ഷൂട്ടിംഗ് ആരംഭിച്ചതായിരുന്നു, ഷൂട്ടിംഗ് പൂർത്തിയായ വേളയിലാണ് ചിത്രത്തിന്റെ ടൈറ്റിൽ അനൗൻസ് ചെയ്യാൻ അഞ്ജലി മേനോൻ തീരുമാനിച്ചത്. ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിന് ‘കൂടെ’ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. ‘മൈ സ്റ്റോറി’ക്ക് ശേഷം പൃഥ്വിരാജ്- പാർവതി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കൂടെ’. അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ‘ടു കൻട്രിസ് നിർമ്മാതാവ് എം.രഞ്ജിത്താണ്.

മലയാള സിനിമയിൽ നസ്രിയയുടെ തിരിച്ചു വരവ് കൂടിയായിരിക്കും ഈ ചിത്രം. അഞ്ജലി മേനോൻ ചിത്രം തന്നെയായ ബാംഗ്ലൂർ ഡേയ്‌സിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഒരു കാലത്ത് മലയാളികളുടെ ഇഷ്ട നായികയായ നസ്രിയ വിവാഹ ശേഷം സിനിമയിൽ നിന്ന് ഒരു ഇടവേള എടുക്കുകയായിരുന്നു. ഷൂട്ടിംഗ് പൂർത്തിയാക്കിയ അഞ്ജലി മേനോൻ ചിത്രം ‘കൂടെ’ ജൂലൈയിൽ പ്രദർശനത്തിനെത്തും. പോസ്റ്ററിൽ ഒരു ഫ്രഷ്നെസ് ഫീൽ ചെയ്യുന്നുണ്ട്, ചിത്രത്തിൽ നസ്രിയ പൃഥ്വിരാജിന്റെ പെങ്ങളായിരിക്കും എന്നും സൂചനയുണ്ട്. പറവക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ലിറ്റിൽ സ്വയബാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം.ജയചന്ദ്രനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്യുന്നത് പ്രവീൺ പ്രഭാകരാണ്. രജപുത്ര വിശ്വൽ മീഡിയയും ലിറ്റിൽ ഫിലിംസ് ഇന്ത്യയുടെയും ബാനറിലായിരിക്കും ചിത്രം അടുത്ത മാസം പ്രദർശനത്തിനെത്തുക്കുക.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

15 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.