ഐവി ശശി- മമ്മൂട്ടി കൂട്ടുകെട്ടിന്റെ ‘ആവനാഴി’ റീ റിലീസ് ചെയ്യുന്ന ഡേറ്റ് പുറത്ത്. ‘ഇൻസ്പെക്ടർ ബൽറാം’ എന്ന തീപ്പൊരി പൊലീസ് ഓഫീസറായി മമ്മൂട്ടി കയ്യടി നേടിയ ഈ ചിത്രം 2025 ജനുവരി മൂന്നിന് ആണ് റീ റിലീസ് ചെയ്യുക. 2k യിൽ 7.1 ഡോൾബി അറ്റ്മോസ് മികവോടെയാണ് ചിത്രം തിയേറ്ററുകളിലെത്തുക എന്നും അണിയറ പ്രവർത്തകർ അറിയിച്ചു.
1986 സെപ്റ്റംബർ 12 ന് റീലീസ് ചെയ്ത ആവനാഴി വലിയ ഹിറ്റായി മാറിയ ചിത്രമാണ്. പിന്നീട് ബൽറാം എന്ന കഥാപാത്രത്തെ വെച്ച് തന്നെ ഇൻസ്‌പെക്ടർ ബൽറാം എന്ന രണ്ടാം ഭാഗവും, വർഷങ്ങൾക്ക് ശേഷം ബൽറാം vs താരാദാസ് എന്ന മൂന്നാം ഭാഗവും പുറത്തു വന്നു. ആദ്യ ഭാഗത്തിന് ലഭിച്ച വരവേൽപ്പും വിജയവും മറ്റു രണ്ടു ഭാഗങ്ങൾക്ക് ലഭിച്ചില്ലെങ്കിലും മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച പോലീസ് കഥാപാത്രങ്ങളിലൊന്നായി ബൽറാം മാറി.
മമ്മൂട്ടിയെ കൂടാതെ ഗീത, സീമ, സുകുമാരൻ, ക്യാപ്റ്റൻ രാജു, ജനാർദനൻ, ജഗന്നാഥ വർമ്മ, ഇന്നസെൻ്റ്, തിക്കുറിശി സുകുമാരൻ നായർ, ശ്രീനിവാസൻ, ശങ്കരാടി എന്നിവരും വേഷമിട്ട ചിത്രം രചിച്ചത് ടി ദാമോദരൻ മാഷാണ്. 1991ൽ ആണ് ഇൻസ്പെക്ടർ ബൽറാം എന്ന പേരിൽ ആവനാഴിയുടെ രണ്ടാം ഭാഗം റിലീസ് ചെയ്തത്.
അടുത്തിടെ മമ്മൂട്ടിയുടെ പലേരി മാണിക്യം റീ റിലീസ് ചെയ്തെങ്കിലും വിജയം നേടാൻ സാധിച്ചിരുന്നില്ല. അത്കൊണ്ട് തന്നെ ആവനാഴിക്ക് ഏതു തരത്തിലുള്ള സ്വീകരണമാകും പ്രേക്ഷകർ നൽകുക എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമാ ലോകം. വല്യേട്ടൻ, ഒരു വടക്കൻ വീരഗാഥ, അമരം തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളും റീ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.