[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബറോസ് ത്രീഡി ട്രൈലെർ സെൻസറിങ് പൂർത്തിയായി; കങ്കുവക്കൊപ്പം തീയേറ്ററുകളിൽ

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ ട്രൈലെർ ത്രീഡി ഫോര്മാറ്റിലാണ്‌ ഒരുക്കിയിരിക്കുന്നത്. ഇന്ന് ആഗോള റിലീസായി എത്തിയ സൂര്യ ചിത്രം കങ്കുവയുടെ പ്രിന്റിനൊപ്പം ബറോസ് ട്രൈലെർ കേരളത്തിലെ ത്രീഡി സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുമെന്നാണ് സൂചന.

ക്രിസ്മസ് റിലീസായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിയേക്കാമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. ചിത്രത്തിന്റെ ഒഫീഷ്യൽ റിലീസ് തീയതി ഇതുവരെ പുറത്തു വിട്ടിട്ടില്ല. കുട്ടികൾക്കായുള്ള ഒരു ത്രീഡി ഫാന്റസി ചിത്രമായി ഒരുക്കിയ ബറോസ് പറയുന്നത് ഒരു പെൺകുട്ടിയും 400 വർഷം പ്രായമുള്ള ഒരു ഭൂതവും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ്. രണ്ട് വർഷത്തോളമായി പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുള്ള ചിത്രത്തിന്റെ ജോലികൾ എല്ലാം ഏകദേശം പൂർത്തിയായി.

ലിഡിയൻ നാദസ്വരം ഗാനങ്ങളൊരുക്കുന്ന ഈ ചിത്രത്തിന്റെ പശ്‌ചാത്തല സംഗീതമൊരുക്കിയത് ഹോളിവുഡിൽ നിന്നുള്ള മാർക്ക് കിലിയനാണ്. സന്തോഷ് ശിവൻ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ബി അജിത് കുമാറാണ്. ആശീവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.ചിത്രം നിർമ്മിച്ചിരിക്കുന്നത്.

നവോദയ ജിജോ പുന്നൂസ് രചിച്ച കഥയ്ക്ക് മോഹൻലാൽ, ടി കെ രാജീവ് കുമാർ എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ബറോസിൽ മോഹൻലാലിനൊപ്പം മിന്നൽ മുരളി ഫെയിം ഗുരു സോമസുന്ദരവും ഒട്ടേറെ വിദേശ താരങ്ങളും വേഷമിട്ടിരിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഇന്ത്യൻ ഭാഷകൾ കൂടാതെ അറബിക്, സ്പാനിഷ് തുടങ്ങിയ ഭാഷകളിലും സബ്‌ടൈറ്റിലോടെ ഈ ചിത്രമെത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.