മലയാള സിനിമാ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് താര ചക്രവർത്തി മോഹൻലാൽ നായകനായ ഒടിയൻ. ഒക്ടോബറിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ഈ ഫാന്റസി ത്രില്ലെർ പ്രളയം മൂലം ഉണ്ടായ പ്രതിസന്ധിയിൽ പെട്ട് മലയാള സിനിമകളുടെ റിലീസ് നീണ്ടപ്പോൾ വരുന്ന ഡിസംബറിലേക്കു മാറ്റുകയായിരുന്നു. ഡിസംബർ പതിനാലിന് ആണ് ഈ വമ്പൻ ചിത്രം തീയേറ്ററുകളിൽ എത്തുക. ലോകമെമ്പാടും റിലീസ് ചെയ്യാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാവും എത്തുക. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഡിസംബർ മാസത്തിൽ ഒടിയനോട് ഏറ്റു മുട്ടാൻ തയ്യാറെടുക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ യാത്ര. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത് ഡിസംബർ 21 നു യാത്ര റിലീസ് ചെയ്യുമെന്നാണ്.
അന്തരിച്ച ആന്ധ്ര മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിത കഥ പറയുന്ന ഈ ചിത്രം റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്നത് അദ്ദേഹത്തിന്റെ മകനും രാഷ്ട്രീയ നേതാവുമായ ജഗന്റെ ജന്മദിനത്തിന്റെ അന്നാണ്. ഡിസംബർ ഇരുപത്തിയൊന്നിനാണ് ജഗൻ ജന്മദിനം ആഘോഷിക്കുന്നത്. മഹി വി രാഘവ് സംവിധാനം ചെയ്ത ഈ ചിത്രം വലിയ റിലീസ് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ മലയാള മൊഴിമാറ്റ പതിപ്പ് കേരളത്തിലും റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ. ഡിസംബറിൽ തന്നെയാണ് ഷാരൂഖ് ഖാൻ നായകനായ സീറോ, വിക്രം നായകനായ ധ്രുവ നചത്രം , സൂര്യയുടെ എൻ ജി കെ എന്നിവ റിലീസ് പ്ലാൻ ചെയ്യുന്നത് എന്നതിനാൽ തന്നെ ഓവർസീസ് മാർക്കറ്റിൽ വമ്പൻ വെല്ലുവിളി തന്നെയാവും യാത്ര നേരിടുക. വർഷങ്ങൾക്കു ശേഷം തെലുങ്കിൽ അഭിനയിച്ച മമ്മൂട്ടി ലക്ഷ്യമിടുന്നത് തെലുങ്കിലെ തന്റെ ആദ്യ ബോക്സ് ഓഫീസ് വിജയം കൂടിയാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.