കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന മലയാളത്തിലെ ഏറ്റവും വലിയ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശൻ ഒരുക്കിയ ഈ ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് വരെ കരസ്ഥമാക്കിയ സിനിമയാണ്. നൂറു കോടി ബഡ്ജറ്റിൽ ഒരുക്കിയ ഈ സിനിമ ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചത്. നാളെ ലോകം മുഴുവൻ അഞ്ചു ഭാഷകളിൽ ആയി റിലീസ് ചെയ്യുന്ന ഈ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ റിലീസ് ആണ് നേടുക. നാലായിരത്തോളം സ്‌ക്രീനുകളിൽ എത്തുന്ന ഈ സിനിമ അഡ്വാൻസ് ബുക്കിങ്ങിലും റെക്കോർഡ് സൃഷ്ടിച്ചു കഴിഞ്ഞു. ഇപ്പോഴിതാ മരക്കാർ ചിത്രത്തിന് വിജയാശംസകൾ നൽകി മുന്നോട്ടു വന്നിരിക്കുകയാണ് മലയാള സിനിമ ലോകം. മെഗാ സ്റ്റാർ മമ്മൂട്ടി ഉൾപ്പെടെ ഉള്ളവർ ആണ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ എത്തിയത്.
മലയാളത്തിന്റെ ഏറ്റവും വലിയ ഈ ചിത്രം കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് എന്നാണ് ഓരോ താരങ്ങളും പറയുന്നത്. മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, സുരേഷ് ഗോപി, ജയസൂര്യ, ടോവിനോ തോമസ്, ആന്റണി വർഗീസ്, ആണ് സിതാര, അർജുൻ അശോകൻ, തരുൺ മൂർത്തി, ആഷിക് അബു, ബിജു മേനോൻ, അനുരാജ് മനോഹർ, തുടങ്ങി മലയാള സിനിമയിലെ ഒട്ടു മിക്ക താരങ്ങളും സാങ്കേതിക പ്രവർത്തകരും ആശംസകൾ നൽകി മുന്നോട്ടു വന്നിട്ടുണ്ട്. ആഗോള തലത്തിൽ വരെ ഞെട്ടിക്കുന്ന അഡ്വാൻസ് ബുക്കിങ് നടന്ന ഈ ചിത്രം രാത്രി പന്ത്രണ്ടു മണി മുതൽ മാരത്തോൺ ഷോകളാണ് കളിക്കുക.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.