മോഹൻലാൽ, ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു 1987 ഇൽ റിലീസ് ചെയ്ത് ചിത്രമാണ് നാടോടിക്കാറ്റ്. സൂപ്പർ മെഗാഹിറ്റായി മാറിയ ഈ ക്ലാസിക് കോമഡി ചിത്രം രചിച്ചത് ശ്രീനിവാസനും സംവിധാനം ചെയ്തത് സത്യൻ അന്തിക്കാടുമാണ്. ഇതിലെ മോഹൻലാൽ- ശ്രീനിവാസൻ ടീമിന്റെ ദാസൻ- വിജയൻ കോമ്പിനേഷൻ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രിയരായ ഓൺസ്‌ക്രീൻ സൗഹൃദ ടീമാണ്. ഇവരെ കൂടാതെ ഈ ചിത്രത്തിൽ തിലകൻ അവതരിപ്പിച്ച അനന്തൻ നമ്പ്യാർ, മാമുക്കോയ അവതരിപ്പിച്ച ഗഫൂർ, ജനാർദ്ദനൻ അവതരിപ്പിച്ച കോവൈ വെങ്കിടേശൻ എന്നീ കഥാപാത്രങ്ങളും സൂപ്പർ ഹിറ്റായി. അതുപോലെ തന്നെ വൻ ജനപ്രീതി നേടിയ ഇതിലെ ഒരു കഥാപാത്രമാണ് ക്യാപ്റ്റൻ രാജു അവതരിപ്പിച്ച പ്രൊഫഷണൽ കില്ലർ പവനായി എന്ന പി വി നാരായണൻ. ഏറെ രസകരമായ ഈ കഥാപാത്രം ഇന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. എന്നാൽ ഈ വേഷം ആദ്യം ചെയ്യാനിരുന്നത് താൻ ആണെന്ന് വെളിപ്പെടുത്തുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി.
സിദ്ദിഖ്- ലാൽ ടീമിന്റെ കഥയാണ് നാടോടിക്കാറ്റ് ആയി മാറിയത് എന്നും, എന്നാൽ ആദ്യം ആ കഥയിൽ തന്റെ കഥാപാത്രമായ പവനായി ആയിരുന്നു നായകനെന്നും മമ്മൂട്ടി പറയുന്നു. വളരെ ചെറിയ ഒരു സിനിമയായി ആലോചിച്ച ഒന്നായിരുന്നു അതെന്നും മമ്മൂട്ടി വെളിപ്പെടുത്തി. ഈ കഥാപാത്രമാകാൻ ആദ്യം മമ്മൂട്ടിയെ ആയിരുന്നു ആലോചിച്ചതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ പ്രൊമോഷൻ പരിപാടിക്കിടെയാണ് മമ്മൂട്ടി ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ക്രിസ്റ്റഫർ ഫെബ്രുവരി ഒൻപതിന് ആണ് ആഗോള തലത്തിൽ റിലീസ് ചെയ്യാൻ പോകുന്നത്.
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് "ആലപ്പുഴ…
പ്രേക്ഷകർക്ക് എന്നും ഇഷ്ടമുള്ള ഒരു സിനിമാ വിഭാഗമാണ് സ്പോർട്സ് ഡ്രാമകൾ. ആവേശവും വൈകാരിക തീവ്രതയുമുള്ള ഇത്തരം ചിത്രങ്ങൾ എന്നും അവർ…
മലയാള സിനിമയിൽ നവാഗത സംവിധായകർ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. പുതിയ പ്രതിഭകൾ പുതിയ ആശയങ്ങളുമായി കടന്നു വരികയും, അതോടൊപ്പം…
വിഷു റിലീസായി നാളെ തിയേറ്ററുകളിലെത്തുന്ന ബേസിൽ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ‘മാസ്മരികം’ എന്ന പേരോടെ…
ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി…
ഷൈൻ ടോം ചാക്കോ, ദീക്ഷിത് ഷെട്ടി എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ദുൽഖർ സൽമാൻ പുറത്തുവിട്ടു.…
This website uses cookies.