[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഹാട്രിക് വിജയത്തിനായി മെഗാ ടീം വീണ്ടും ഒന്നിക്കുന്നു

മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം തന്റെ മൂന്നാമത്തെ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രശസ്ത സംവിധായകൻ വൈശാഖ്. ന്യൂ യോർക് എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം പൂർണമായും അമേരിക്കയിൽ ചിത്രീകരിക്കുന്ന ഒരു ഫാമിലി ആക്ഷൻ ത്രില്ലറാണെന്നാണ് വൈശാഖ് അറിയിച്ചിരിക്കുന്നത്. യുണൈറ്റഡ് ഗ്ലോബൽ മീഡിയ നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഇര എന്ന ഉണ്ണി മുകുന്ദൻ- ഗോകുൽ സുരേഷ് ചിത്രം രചിച്ച നവീൻ ജോണ് ആണ്. വൈശാഖ്- ഉദയ കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രമാണ് ഇര.

മമ്മൂട്ടിയുടെയൊപ്പം വൈശാഖ് ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകളേറെയാണ്. വൈശാഖിന്റെ ആദ്യ ചിത്രമായ പോക്കിരി രാജയിൽ മമ്മൂട്ടിയായിരുന്നു നായകൻ. അതിനു ശേഷം ഈ ടീം ഒന്നിച്ചത് കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റുകളിലൊന്നായ മധുര രാജയിലൂടെയാണ്. പോക്കിരി രാജയുടെ രണ്ടാം ഭാഗമായിരുന്നു മധുര രാജ.

മമ്മൂട്ടിയുടെയൊപ്പം ഹാട്രിക്ക് വിജയം ലക്ഷ്യമാക്കിയിരിക്കും വൈശാഖ് എത്തുക. ന്യൂ യോർക്കിൽ മമ്മൂട്ടിയോടൊപ്പം മലയാളത്തിലെയും ഹോളിവുഡിലേയും താരങ്ങൾ അണിനിരക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ആക്ഷൻ സംവിധായകനും ഹോളിവുഡിൽ നിന്നായിരിക്കും. ന്യൂ യോർക് ആയിരിക്കും മമ്മൂട്ടിയുടെ ഈ വർഷത്തെ ക്രിസ്മസ് റിലീസെന്നാണ് സൂചന.

മമ്മൂട്ടിയുടെ ഏറ്റുവും ഒടുവിലായി റിലീസ് ചെയ്‌ത ചിത്രമാണ് അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക്. ഈ വർഷത്തെ മെഗാസ്റ്റാറിന്റെ ആദ്യ ഹിറ്റ് സമ്മാനിച്ച ചിത്രം നിർമ്മിച്ചത് ഗുഡ്‌വിൽ എന്റർടൈന്റ്‌മെൻറ്സിന്റെ ബാനറിൽ ജോബി ജോർജാണ്. ചിത്രം തീയേറ്ററുകളിൽ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.