[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ജയേട്ടാ, നിങ്ങൾ എന്നെ ഓർമ്മിപ്പിച്ചത് എന്റെ അച്ഛൻ എനിക്ക് തരുന്ന സ്നേഹം; അന്വേഷണത്തിന് അഭിനന്ദന വാക്കുകളുമായി ഐശ്വര്യ ലക്ഷ്മി

ലില്ലി എന്ന ഗംഭീര സിനിമാനുഭവത്തിനു ശേഷം പ്രശോഭ് വിജയൻ സംവിധാനം ചെയ്ത അന്വേഷണം എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിലെത്തിയത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ ഹൃദയം കൊണ്ട് സ്വീകരിക്കുന്ന ഈ ചിത്രം ഒരു കിടിലൻ ഫാമിലി ത്രില്ലറാണെന്നാണ് ഏവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. സിനിമാ മേഖലയിൽ നിന്നും ഈ ചിത്രത്തിനിപ്പോൾ അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്. ഇഷ്‌ക് ഒരുക്കിയ സംവിധായകൻ അനുരാജ് മനോഹറിന് ശേഷം ഇപ്പോൾ ഈ ചിത്രത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത് മലയാളത്തിലെ ഭാഗ്യ നായികാ എന്ന വിശേഷണമുള്ള നടി ഐശ്വര്യ ലക്ഷ്മിയാണ്. ഈ ചിത്രത്തിന്റെ സ്പെഷ്യൽ സ്ക്രീനിംഗ് താൻ കണ്ടു എന്നും വളരെ സാമൂഹിക പ്രസക്തമായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന ഒരു ഗംഭീര സിനിമയാണ് അന്വേഷണം എന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്.

ഈ സിനിമ ചിത്രീകരിച്ചിരിക്കുന്ന രീതിയേയും അഭിനന്ദിച്ച ഐശ്വര്യ പറയുന്നത് പ്രശോഭ് വിജയന്റെ ഇനിയുള്ള ഓരോ ചിത്രവും താൻ കാത്തിരിക്കുമെന്നും എന്നെങ്കിലും ഒരുമിച്ചു ജോലി ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് താനെന്നുമാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ജയസൂര്യ, ശ്രുതി രാമചന്ദ്രൻ, വിജയ് ബാബു, ലിയോണ ലിഷോയ്, ലാൽ, ലെന എന്നിവരെയും, അതുപോലെ ഈ ചിത്രത്തിന് ദൃശ്യങ്ങളൊരുക്കിയ സുജിത് വാസുദേവ്, എഡിറ്റ് ചെയയ്ത അപ്പു ഭട്ടതിരി, സംഗീതമൊരുക്കിയ ജേക്സ് ബിജോയ് എന്നിവരേയും ഐശ്വര്യ പേരെടുത്തു പറഞ്ഞു അഭിനന്ദിച്ചിട്ടുണ്ട്. ജയസൂര്യയുടെ പ്രകടനത്തെ ഐശ്വര്യ വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ പ്രകടനം കണ്ടപ്പോൾ തനിക്കു തന്റെ അച്ഛന് തന്നോടുള്ള സ്നേഹം ഓർമ്മ വന്നു എന്ന് പറഞ്ഞാണ്. സിനിമയെ സ്നേഹിക്കുന്ന എല്ലാവരും ഈ ചിത്രം കാണണമെന്ന് കൂടി പറഞ്ഞാണ് ഐശ്വര്യ ലക്ഷ്മി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലെ വാക്കുകൾ അവസാനിപ്പിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.