മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം തന്റെ മൂന്നാമത്തെ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രശസ്ത സംവിധായകൻ വൈശാഖ്. ന്യൂ യോർക് എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം പൂർണമായും അമേരിക്കയിൽ ചിത്രീകരിക്കുന്ന ഒരു ഫാമിലി ആക്ഷൻ ത്രില്ലറാണെന്നാണ് വൈശാഖ് അറിയിച്ചിരിക്കുന്നത്. യുണൈറ്റഡ് ഗ്ലോബൽ മീഡിയ നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഇര എന്ന ഉണ്ണി മുകുന്ദൻ- ഗോകുൽ സുരേഷ് ചിത്രം രചിച്ച നവീൻ ജോണ് ആണ്. വൈശാഖ്- ഉദയ കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രമാണ് ഇര.
മമ്മൂട്ടിയുടെയൊപ്പം വൈശാഖ് ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകളേറെയാണ്. വൈശാഖിന്റെ ആദ്യ ചിത്രമായ പോക്കിരി രാജയിൽ മമ്മൂട്ടിയായിരുന്നു നായകൻ. അതിനു ശേഷം ഈ ടീം ഒന്നിച്ചത് കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റുകളിലൊന്നായ മധുര രാജയിലൂടെയാണ്. പോക്കിരി രാജയുടെ രണ്ടാം ഭാഗമായിരുന്നു മധുര രാജ.
മമ്മൂട്ടിയുടെയൊപ്പം ഹാട്രിക്ക് വിജയം ലക്ഷ്യമാക്കിയിരിക്കും വൈശാഖ് എത്തുക. ന്യൂ യോർക്കിൽ മമ്മൂട്ടിയോടൊപ്പം മലയാളത്തിലെയും ഹോളിവുഡിലേയും താരങ്ങൾ അണിനിരക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ആക്ഷൻ സംവിധായകനും ഹോളിവുഡിൽ നിന്നായിരിക്കും. ന്യൂ യോർക് ആയിരിക്കും മമ്മൂട്ടിയുടെ ഈ വർഷത്തെ ക്രിസ്മസ് റിലീസെന്നാണ് സൂചന.
മമ്മൂട്ടിയുടെ ഏറ്റുവും ഒടുവിലായി റിലീസ് ചെയ്‌ത ചിത്രമാണ് അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക്. ഈ വർഷത്തെ മെഗാസ്റ്റാറിന്റെ ആദ്യ ഹിറ്റ് സമ്മാനിച്ച ചിത്രം നിർമ്മിച്ചത് ഗുഡ്‌വിൽ എന്റർടൈന്റ്‌മെൻറ്സിന്റെ ബാനറിൽ ജോബി ജോർജാണ്. ചിത്രം തീയേറ്ററുകളിൽ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുന്നു.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.