മമ്മൂട്ടി ആരാധകർ ആകാംഷയോടെ കാത്തിരുന്ന ആ ടൈറ്റിൽ ഇന്ന് പ്രഖ്യാപിക്കപ്പെട്ടു. ദി ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി- ഹനീഫ് അദനി ടീം ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ പേര് അമീർ എന്നാണ്. ഹനീഫ് തിരക്കഥ ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് വിനോദ് വിജയൻ ആണ്. മലയാള സിനിമ കണ്ട ഏറ്റവും വലിയ അധോലോക ചിത്രം എന്ന നിലയിലാണ് ഈ സിനിമയെ ആരാധകർ നോക്കികാണുന്നത്. ഇരുപത്തഞ്ച് കോടി രൂപ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രം പൂർണ്ണമായും ദുബായിൽ ആണ് ചിത്രീകരിക്കുക.
ശ്രീലക്ഷ്മി ആർ നിർമിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം പറയുന്നത് ദുബായ് അധോലോകത്തിന്റെ കഥയാണ് . ഗോപി സുന്ദർ ആയിരിക്കും ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുക. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മറ്റൊരു സ്റ്റൈലിഷ് മാസ്സ് കഥാപാത്രം ആയിരിക്കും ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുക. ഇപ്പോൾ വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ മധുര രാജ ചെയ്യുകയാണ് മമ്മൂട്ടി.
ഹനീഫ് അദനിയാവട്ടെ തന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ മിഖായേലിന്റെ തിരക്കിൽ ആണ്. നിവിൻ പോളി ആണ് ഈ ചിത്രത്തിൽ നായകൻ. ആന്റോ ജോസഫ് തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. മമ്മൂട്ടിയുമായി ചേർന്നപ്പോൾ ഒക്കെ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച ഹനീഫ് തിരക്കഥ എഴുതുന്നു എന്നത് തന്നെ അമീർ സുൽത്താൻ എന്ന ഈ ചിത്രത്തെ മമ്മൂട്ടി ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാക്കി മാറ്റുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.