തന്റെ പേഴ്സനൽ കോസ്റ്റ്യൂം ഡിസൈനർ അഭിജിത്തിന്റെ വിവാഹത്തിന് വീഡിയോ കോളിലൂടെ ആശംസകളും അനുഗ്രഹവും നേർന്ന മെഗാ സ്റ്റാർ മമ്മൂട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. മമ്മൂട്ടിയോടൊപ്പം ഭാര്യ സുൽഫത്തും അഭിജിത്തിന് ആശംസകളുമായി എത്തി. തൃശൂർ വടക്കാഞ്ചേരിയിൽ വെച്ചാണ് അഭിജിത്തിന്റെ വിവാഹം നടന്നത്. എന്നാൽ കോവിഡ് പരിമിതികൾ മൂലം വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാതെ വന്നതോടെയാണ് മമ്മൂട്ടി വീഡിയോ കോളിലൂടെ അഭിജിത്തിന് ആശംസകൾ നേരാൻ എത്തിയത്. താലികെട്ട് ചടങ്ങു കഴിഞ്ഞ ഉടൻ തന്നെ വീഡിയോ കോൾ വഴി എത്തിയ മമ്മൂട്ടി വരനെയും വധുവിനെയും അനുഗ്രഹിക്കുകയും ഇരുവരുടേയും വീട്ടുകാരോട് സുഖ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. മമ്മൂട്ടിയും സുല്ഫതുമാണ് വിവാഹത്തിന് വേണ്ട എല്ലാ സഹായങ്ങളും ഒരുക്കങ്ങളും നടത്തിയത് എന്നും കോവിഡ് കാലമായിട്ടും ഒരു കുറവും വരാതെ സാർ എല്ലാം ചെയ്തു എന്നും അഭിജിത് പറയുന്നു. വിവാഹത്തിന് വരാൻ പരമാവധി ശ്രമിക്കാം എന്ന് പറഞ്ഞിരുന്നെങ്കിലും ദൂരം കൂടുതൽ ആയതിനാലും കോവിഡ് പ്രതിസന്ധി തുടങ്ങിയത് മുതൽ മമ്മൂട്ടി അധികം പുറത്തു വന്നിട്ടില്ല എന്നത് കൊണ്ടും വീഡിയോ കോളിൽ എത്തി തങ്ങളെ ആശീർവദിക്കുകയാണ് ചെയ്തതെന്നും അഭിജിത് മാധ്യമങ്ങളോട് പറഞ്ഞു.
അതിലും വലിയ സന്തോഷം വേറൊന്നുമില്ല എന്നും അഭിജിത് കൂട്ടിച്ചേർത്തു. ഈ കഴിഞ്ഞ ബുധനാഴ്ചയാണ് അഭിജിത്തിന്റെ വിവാഹം കഴിഞ്ഞത്. സ്വാതി എന്നാണ് അഭിജിത് വിവാഹം കഴിച്ച പെൺകുട്ടിയുടെ പേര്. ആറു വർഷമായി മമ്മൂട്ടിയുടെ പേർസണൽ സ്റ്റാഫിൽ ജോലി ചെയ്യുന്ന അഭിജിത് ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രം മുതലാണ് അദ്ദേഹത്തിന്റെ പേർസണൽ കോസ്റ്റ്യൂം ഡിസൈനർ ആയി ജോലി ചെയ്യാനാരംഭിച്ചതു. മമ്മൂട്ടി അഭിജിത്തുമായി നടത്തിയ വീഡിയോ കോളിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.