ഈ വരുന്ന സെപ്റ്റംബർ മാസത്തിൽ മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ അറുപത്തിയാറാം ജന്മദിനം ആഘോഷിക്കുകയാണ് . മമ്മൂട്ടിയുടെ ആരാധകർ വളരെ ആഘോഷപൂർവമാണ് തങ്ങളുടെ താരത്തിന്റെ ജന്മദിനം എല്ലാ വർഷവും ആഘോഷിക്കുക.
ഈ വർഷം സെപ്റ്റംബർ ആദ്യ വാരം തന്നെ മമ്മൂട്ടിയുടെ ഓണ ചിത്രമായ പുള്ളിക്കാരൻ സ്റ്റാറാ പ്രദർശനത്തിനെത്തും.
ശ്യാംധർ സംവിധാനം ചെയ്ത ഈ കുടുംബ ചിത്രത്തിന്റെ ആദ്യ ടീസറിന് വൻ വരവേൽപ്പാണ് ലഭിച്ചത്.
എന്നാൽ ഇത്തവണ ആരാധകരെയെല്ലാം കോരിത്തരിപ്പിക്കുന്ന മറ്റൊരു സമ്മാനം കൂടി മെഗാ സ്റ്റാർ ഒരുക്കുന്നുണ്ട് എന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ പറയുന്നത്.മെഗാസ്റ്റാർ മമ്മൂട്ടി തന്റെ നാനൂറാമത്തെ ചിത്രം എന്ന ചരിത്ര നേട്ടത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്.
അപ്പോൾ തന്റെ നാനൂറാമത്തെ ചിത്രം ഏതായിരിക്കും എന്നതിനെ സംബന്ധിച്ച അനൗൺസ്‌മെന്റ് ആയിരിക്കും ജന്മദിനത്തിൽ മമ്മൂട്ടി പുറത്തു വിടുക എന്നാണ് സൂചനകൾ.
ഓഗസ്റ്റ് സിനിമാസിന്റെ നിർമ്മാണത്തിൽ ശങ്കർ രാമകൃഷ്ണൻ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമായ കുഞ്ഞാലി മരക്കാർ ആയിരിക്കും ആ ചിത്രമെന്നും,അതല്ല മമ്മൂട്ടിയും ദുൽക്കറും ആദ്യമായി ഒരുമിക്കാൻ പോകുന്ന ചിത്രമായിരിക്കും എന്നുമൊക്കെ സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്.
കളരി പശ്ചാത്തലത്തിൽ നിർമ്മിക്കപ്പെടുന്ന മറ്റൊരു വലിയ ചിത്രമായിരിക്കും മമ്മൂട്ടിയുടെ നാനൂറാമത്തെ ചിത്രമെന്ന് വേറെ ചില റിപ്പോർട്ടുകൾ പറയുന്നു.
ഏതായാലും ഈ വരുന്ന ജന്മദിനം മമ്മൂട്ടി ആരാധകർക്ക് ഉത്സവമായിരിക്കും എന്നുറപ്പാണ്, 399 ചിത്രങ്ങൾ മമ്മൂട്ടി ഇതുവരെ പൂർത്തിയാക്കി കഴിഞ്ഞു.
അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്സ് ചിത്രമായ മാസ്റ്റർ പീസിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ആദ്യം പറഞ്ഞ ശ്യാം ധർ ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ, ഷാംദത്തിന്റെ ആദ്യ സംവിധാന സംരംഭമായ സ്ട്രീറ്റ് ലൈറ്റ്, നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പരോള്‍ എന്നീ സിനിമകളും മമ്മൂട്ടി നായകനായി പുറത്തിറങ്ങാനുണ്ട്.
അതുപോലെ പേരന്‍പു എന്ന തമിഴ് ചിത്രവും ഈ വര്‍ഷം റിലീസ് ചെയ്യുമെന്നാണ് സൂചനകൾ പറയുന്നത്. സേതു സംവിധാനം ചെയ്യുന്ന കോഴി തങ്കച്ചനും മമ്മൂട്ടി അഭിനയിക്കാൻ പോകുന്ന ചിത്രങ്ങളിൽ ഒന്നാണ്.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
This website uses cookies.