മെഗാസ്റ്റാർ മമ്മൂട്ടി നായകനായി റിലീസിനെത്തുന്ന ഈ വർഷത്തെ മൂന്നാമത്തെ ചിത്രം അങ്കിളിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. അവാർഡുകളും നിരൂപക പ്രശംസയും വളരെയധികം നേടിയ ഷട്ടർ എന്ന ചിത്രത്തിനു ശേഷം ജോയ് മാത്യു തിരക്കഥ രചിച്ച ചിത്രമാണ് അങ്കിൾ. മമ്മൂട്ടി ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു വ്യത്യസ്ത കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത് എന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ അതെല്ലാം ശരിവെക്കുന്ന രീതിയിലുള്ള പോസ്റ്ററുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഒരു സിഗരറ്റ് കത്തിച്ചു പിടിച്ച് കണ്ണുകളിൽ നിഗൂഢതയുമായി എത്തിയ മമ്മൂട്ടിയെയാണ് പുതിയ പോസ്റ്ററിൽ കാണാനാകുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുകളും എല്ലാം തന്നെ ആരാധക പ്രതീക്ഷ വളരെയധികം വർദ്ധിപ്പിച്ചിരിക്കുകയാണ്. ഒപ്പം ചിത്രത്തിന്റെ ടീസർ വളരെയധികം ശ്രദ്ധനേടുകയുണ്ടായി.
നവാഗതനായ ഗിരീഷ് ദാമോദറാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. രഞ്ജിത്ത് എം. പത്മകുമാർ തുടങ്ങിയവരുടെ സഹസംവിധായകനായി നിരവധി വർഷം പ്രവർത്തിച്ച ആളാണ് ഗിരീഷിന്റെ ദാമോദർ. ചിത്രത്തിൽ പ്രതിഫലം വാങ്ങാതെയാണ് മമ്മൂട്ടി അഭിനയിച്ചത് എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചിത്രത്തിലെ കഥാപാത്രവും കഥയും അദ്ദേഹത്തെ അത്രമേൽ സ്വാധീനിച്ചു എന്നാണ് വരുന്ന വാർത്തകൾ. അങ്ങനെയെങ്കിൽ ഇന്നേവരെ കാണാത്ത മമ്മൂട്ടിയുടെ മറ്റൊരു മികച്ച കഥാപാത്രത്തെ ചിത്രത്തിലൂടെ കാണാനാകുമെന്ന് പ്രതീക്ഷിക്കാം. ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ജോയ് മാത്യു, മുത്തുമണി, കെ. പി. എ. സി. ലളിത, കാർത്തിക, തുടങ്ങിയവർ അഭിനയിക്കുന്നു. സജി സെബാസ്ററ്യൻ, സരിത ജോയ് മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.ചിത്രം ഉടൻ തിയേറ്ററുകളിലേക്ക് എത്തും.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
തമിഴ് സൂപ്പർതാരം മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത 'എയ്‌സ്' എന്ന ചിത്രത്തിന്റയെ ഗ്ലിമ്പ്സ് വീഡിയോ…
This website uses cookies.