പഞ്ചവർണ്ണതത്ത എന്ന തന്റെ ആദ്യ സംവിധാന സംരംഭം തന്നെ സൂപ്പർ ഹിറ്റ് ആക്കിയ പ്രശസ്ത നടനും മിമിക്രി കലാകാരനുമായ രമേശ് പിഷാരടിയുടെ രണ്ടാമത്തെ ചിത്രത്തിൽ മമ്മൂട്ടി നായകനാവുന്നു. ഗാന ഗന്ധർവ്വൻ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ അന്നൗൺസ്‌മെന്റ് ഇന്ന് കേരള പിറവി ദിനത്തിലാണ് ഉണ്ടായതു. കേരള പിറവി ദിനത്തിൽ ഒരു സർപ്രൈസ് ന്യൂസ് ഉണ്ടാകും എന്നും രമേശ് പിഷാരടി നേരത്തെ തന്നെ പറഞ്ഞിരുന്നു. രമേശ് പിഷാരടി ചിത്രത്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ഹാസ്യവും സംഗീതവുമെല്ലാം കൂട്ടിയിണക്കിയ ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ തന്നെയായിരിക്കും ഗാന ഗന്ധർവ്വൻ എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ഏതായാലും മമ്മൂട്ടി ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന ഒരു പ്രഖ്യാപനം തന്നെയാണ് ഇപ്പോൾ ഉണ്ടായതു.
ഈ വർഷം ഏപ്രിൽ മാസത്തിൽ ആണ് ജയറാം- കുഞ്ചാക്കോ ബോബൻ ടീമിനെ വെച്ച് രമേശ് പിഷാരടി ഒരുക്കിയ പഞ്ചവർണ്ണ തത്ത എന്ന ഫാമിലി കോമഡി എന്റെർറ്റൈനെർ റിലീസ് ചെയ്തത്. അക്ഷരാർഥത്തിൽ വിഷു വിന്നർ ആയി മാറിയ ചിത്രം ഏറെ കാലത്തിനു ശേഷം ജയറാമിന് ഒരു സൂപ്പർ ഹിറ്റ് സമ്മാനിച്ചു. പൊട്ടിച്ചിരിപ്പിക്കുന്ന രംഗങ്ങളാൽ സമൃദ്ധമായ ഈ ചിത്രം ജയറാം എന്ന നടന്റെ മികച്ച പ്രകടനവും നമ്മുക്ക് തന്നു. അതുപോലെ മമ്മൂട്ടി എന്ന നടനെയും താരത്തെയും ഉപയോഗിച്ച് കൊണ്ട് തന്നെ ഒരു കിടിലൻ എന്റെർറ്റൈനെർ ഗാന ഗന്ധർവ്വൻ എന്ന ചിത്രത്തിലൂടെ രമേശ് പിഷാരടി തരും എന്നാണ് മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും എന്ന് കരുതുന്ന ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വിടും.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.