സൂപ്പർ ഹിറ്റ് സംവിധായകനായ അൽഫോൻസ് പുത്രൻ ഇട്ട ഒരു ഫേസ്ബുക് പോസ്റ്റും അതിലെ അദ്ദേഹത്തിന്റെ ഒരു കമന്റുമാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഭീഷ്മ പർവ്വം എന്ന മമ്മൂട്ടി- അമൽ നീരദ് ചിത്രം കണ്ടതിന് ശേഷമുള്ള അഭിപ്രായമായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ്. ഒരു കിടിലൻ പടമാണ് ഭീഷ്മ പർവമെന്നും, ഇതിൽ പ്രവർത്തിച്ച ഓരോ അഭിനേതാവിനും അണിയറ പ്രവർത്തകർക്കും അഭിനന്ദനമെന്നും അൽഫോൻസ് പുത്രൻ പറയുന്നു. അതോടൊപ്പം തന്നെ ഇതിലെ കഥാപാത്രങ്ങളുടെ ലുക്കും ദൃശ്യങ്ങളും കഥയുടെ അന്തരീക്ഷവും വളരെ മനോഹരമായും സ്റ്റൈലിഷായുമൊരുക്കിയ അമൽ നീരദിനും, ക്യാമറാമാൻ ആനന്ദ് സി ചന്ദ്രനും സ്പെഷ്യൽ കയ്യടിയും നൽകുന്നുണ്ട് അൽഫോൻസ് പുത്രൻ. ആ പോസ്റ്റിന് താഴെ ഒരാൾ മമ്മൂട്ടിയുടെ പ്രകടന മികവിനെ ഹോളിവുഡ് താരങ്ങളോട് ഉപമിച്ചു കമന്റ് ചെയ്തപ്പോൾ അൽഫോൻസ് പുത്രൻ കൊടുത്ത മറുപടിയാണ് ശ്രദ്ധ നേടുന്നത്.
റോബേർ ഡി നീറോ, ക്ലിന്റ് ഈസ്റ്റ്‌വുഡ്, അൽപാച്ചിനോ എന്നിവരേക്കാൾ റേഞ്ച് മമ്മൂട്ടിക്കുണ്ടെന്നും മമ്മൂട്ടി മലയാള സിനിമയുടെ മാത്രമല്ല, ഇന്ത്യൻ സിനിമയുടെയും ലോക സിനിമയുടെയും തന്നെ വളരെ വിലപ്പെട്ട ഒരു നടനാണെന്നും അൽഫോൻസ് പുത്രൻ പറയുന്നു. മമ്മൂട്ടി ശരിക്കുമൊരു രാജ മാണിക്യം തന്നെയാണെന്നാണ് അൽഫോൻസ് പുത്രൻ കുറിക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി എന്നിവരെ കുറിച്ച് അദ്ദേഹം നേരത്തെയും ഇതേ അഭിപ്രായം പങ്കു വെച്ചിട്ടുണ്ട്. പല ഹോളിവുഡ് നടന്മാരെക്കാളും റേഞ്ച് ഉള്ള ഇവരെ, അവരുമായി താരതമ്യം ചെയ്യേണ്ട കാര്യമില്ലെന്നും തന്റെ മനസ്സിൽ അവർക്കൊക്കെ മുകളിലാണ് മലയാളത്തിലെ ഈ മഹാനടന്മാരുടെ സ്ഥാനമെന്നും അൽഫോൻസ് പുത്രൻ പല തവണ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ പൃഥ്വിരാജ് സുകുമാരൻ നായകനായ ഗോൾഡ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റ്- പ്രൊഡക്ഷൻ ജോലികളിലാണ് അൽഫോൻസ് പുത്രൻ.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.