ഹോളിവുഡ് താരം ടോം ക്രൂയിസ് ആരാധകർക്ക് മറുപടിയുമായി എത്തിയിരിക്കുന്ന മലയാളി പ്രേക്ഷകരെ കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. രണ്ടു പേരുടെയും പ്രായവും ലുക്കുമാണ് സോഷ്യൽ മീഡിയയിൽ ആരാധകർ തമ്മിലുള്ള സംവാദത്തിനു വഴിവെച്ചത്. അമേരിക്കൻ നടനായ ടോം ക്രൂയ്സിന്റെ ഏറ്റവും പുതിയ ചിത്രം പുറത്ത് വന്നതിനു പിന്നാലെയാണ് മമ്മൂട്ടിയുടെ പ്രായവും വീണ്ടും ചർച്ചയാവുന്നത്. സിനിമ ഇൻ മെംമ്സ് എന്ന ഫേസ്ബുക്ക് പേജിലാണ് ടോം ക്രൂയ്സിന്റെ ചിത്രം ആരാധകൻ പങ്കു വെച്ചതും, അറുപതാം വയസിൽ ടോം ക്രൂയിസ് എന്ന അടിക്കുറിപ്പ് നൽകിയതും. എന്നാൽ അതിനു താഴെ മമ്മൂട്ടിയുടെ ചിത്രം പങ്കു വെച്ച് കൊണ്ട്, മമ്മൂട്ടി, ഇന്ത്യൻ നടൻ, 71 വയസ് എന്നാണ് മലയാള സിനിമ പ്രേമികൾ കുറിച്ചത്. പിന്നീട് മമ്മൂട്ടിയുടെ വ്യത്യസ്ത ലുക്കിലുള്ള ഒട്ടേറെ ചിത്രങ്ങൾ പങ്കു വെച്ചുകൊണ്ട് ആരാധകർ എത്തിച്ചേർന്നു.
https://www.facebook.com/CinemaInMemes/photos/599069008258053
ആരോഗ്യകാരത്തിൽ അതീവശ്രദ്ധാലുവായ മമ്മൂട്ടി ഈ പ്രായത്തിലും തന്റെ ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കുന്നത് ഏവർക്കും മാതൃകയാവുന്ന രീതിയിലാണ്. അത്കൊണ്ട് തന്നെ ഈ പ്രായത്തിലും അദ്ദേഹത്തിന്റെ സ്റ്റൈലിഷ് ലുക്കുകൾ വൈറലായി മാറാറുണ്ട്. ഏതായാലും ടോം ക്രൂയിസ് ഫാൻസും മമ്മൂട്ടി ഫാൻസും തമ്മിൽ നടക്കുന്ന ഈ സോഷ്യൽ മീഡിയ തർക്കം ദേശീയ മാധ്യമങ്ങൾ വരെ ഏറ്റെടുത്തു കഴിഞ്ഞു. പ്രായം റിവേഴ്സ് ഗിയറിൽ ഓടുന്ന നടൻ എന്നാണ് മമ്മൂട്ടിയെ ആരാധകർ വിശേഷിപ്പിക്കുന്നത്. ലുക്കിന്റെ കാര്യത്തിൽ ടോം ക്രൂയിസിനെയും വെല്ലും നമ്മുടെ മമ്മൂട്ടി എന്ന് മലയാള സിനിമാ പ്രേമികളും മമ്മൂട്ടി ആരാധകരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. ഏതായാലും ഇതോടെ പ്രായത്തെ വെല്ലുന്ന മമ്മൂട്ടിയുടെ സൗന്ദര്യം വീണ്ടും ചർച്ചാവിഷയമായി മാറിക്കഴിഞ്ഞെന്നു തന്നെ പറയാം.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.