പുതുമുഖ സംവിധായകർക്കും ചെറുപ്പക്കാർക്കും അവസരം കൊടുക്കുന്നതിൽ മലയാള സിനിമയിൽ മുൻപന്തിയിൽ നിൽക്കുന്ന നടൻ ആണ് മമ്മൂട്ടി. എല്ലാ വർഷവും പുതുമുഖ സംവിധായകരോടൊപ്പം ചിത്രങ്ങൾ ചെയ്യാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. എന്നാൽ അടുത്ത വർഷം അദ്ദേഹം കളമൊന്നു മാറ്റി ചവിട്ടുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാലോളം സീനിയർ സംവിധായകരോടൊപ്പം അടുത്ത വർഷം മമ്മൂട്ടി സഹകരിക്കും എന്നാണ് വിവരം. ഇരുപത്തിരണ്ടു വർഷങ്ങൾക്കു ശേഷം മമ്മൂട്ടി സത്യൻ അന്തിക്കാടുമായി ഒന്നിക്കുന്ന ഒരു ചിത്രമാണ് അടുത്ത വർഷം എത്തുന്നതിൽ ഒന്ന്. ഡോക്ടർ ഇഖ്ബാൽ കുറ്റിപ്പുറം ആണ് ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.
അതിനു ശേഷം കെ മധു ഒരുക്കുന്ന സേതു രാമയ്യർ സീരിസിലെ അഞ്ചാം ഭാഗം മമ്മൂട്ടി ചെയ്യും. എസ് എൻ സ്വാമി തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിക്കുന്നത് ഒരിടവേളക്ക് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന സ്വർഗ്ഗ ചിത്ര എന്ന ബാനർ ആയിരിക്കും എന്നാണ് വിവരങ്ങൾ പറയുന്നത്.
കൂടാതെ ജോഷിക്കാണ് മമ്മൂട്ടി പിന്നീട് ഡേറ്റ് കൊടുത്തിരിക്കുന്നത്. സജീവ് പാഴൂർ രചന നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. ജോഷി അടുത്തതായി ഒരുക്കുന്നത് ദിലീപ് നായകനായ ഓൺ എയർ എന്ന ചിത്രമാണ്. അതിനു ശേഷം മമ്മൂട്ടി – ജോഷി – സജീവ്പാഴൂർ ചിത്രം ഉണ്ടാകുമെന്നനാണ് റിപോർട്ടുകൾ സൂചിപികുന്നത്.
ഒരു വടക്കൻ വീരഗാഥ, പഴശ്ശി രാജ പോലത്തെ ചിത്രങ്ങൾ മമ്മൂട്ടിക്ക് ഒപ്പം ചെയ്ത ഹരിഹരനും ഒരു മമ്മൂട്ടി ചിത്രം ചെയ്യാൻ പ്ലാൻ ഉണ്ടെന്നു മാമാങ്കം ഓഡിയോ ലോഞ്ചിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഈ ചിത്രവും അടുത്ത വർഷം സംഭവിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഏതായാലും യുവ സംവീധായകരുടെ കുതിച്ചു കയറ്റത്തിനിടയിലും സീനിയർ സംവിധായകർ വലിയ തിരിച്ചു വരവിനു തന്നെയാണ് കളമൊരുക്കുന്നതു. സൗബിൻ- ജോജു എന്നിവർ അഭിനയിക്കുന്ന ജൂതൻ എന്ന ചിത്രമൊരുക്കി ഭദ്രൻ തിരിച്ചു വരവ് നടത്താൻ ഒരുങ്ങുമ്പോൾ കടുവ എന്ന പൃഥ്വിരാജ് ചിത്രമാണ് ഷാജി കൈലാസ് അടുത്ത വർഷം ചെയ്യുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.