പ്രശസ്ത നടനും അവതാരകനും മിമിക്രി താരവുമൊക്കെയായ രമേശ് പിഷാരടി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ ഗാനഗന്ധർവ്വൻ അടുത്തയാഴ്ച റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഈ ചിത്രത്തിൽ കലാസദൻ ഉല്ലാസ് എന്ന ഗാനമേള പാട്ടുകാരൻ ആയാണ് അദ്ദേഹം അഭിനയിക്കുന്നത്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത് മമ്മൂട്ടി ഈ ചിത്രത്തിൽ പാടുന്നുണ്ട് എന്നാണ്. അന്തരിച്ചു പോയ മലയാളികളുടെ പ്രീയപ്പെട്ട നടനും ഗായകനും ആയിരുന്ന കലാഭവൻ മണിയുടെ ഒരു ഗാനം ആണ് മമ്മൂട്ടിയുടെ ശബ്ദത്തിലൂടെ എത്തുന്നത് എന്നാണ് സൂചന. ഇതിനു മുൻപും മമ്മൂട്ടി ഏതാനും സിനിമകൾക്ക് വേണ്ടി പാടിയിട്ടുണ്ട്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത അങ്കിൾ എന്ന ചിത്രത്തിലും മമ്മൂട്ടി പാടിയിരുന്നു.
രമേഷ് പിഷാരടിയും ഹരി .പി നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധർവനിൽ മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, കുഞ്ചൻ, അശോകൻ, സുനിൽ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇച്ചായീസ് പ്രൊഡക്ഷൻസും രമേഷ് പിഷാരടി എന്റർടൈൻമെൻറ്സും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നതു അഴകപ്പനും സംഗീതം ഒരുക്കിയത് ദീപക് ദേവുമാണ്. ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവർ നായക വേഷങ്ങൾ ചെയ്ത പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിലൂടെ ആണ് രമേശ് പിഷാരടി സംവിധായകൻ ആയി അരങ്ങേറ്റം കുറിച്ചത്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.