മലയാള സിനിമയിലെ പ്രശസ്ത ഹാസ്യ നടൻ ആണ് ഇന്ന് ഹരീഷ് കണാരൻ. കോമഡി ഷോകളിലൂടെ സിനിമയിൽ എത്തിയ ഹരീഷ് ഇന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള ഹാസ്യ നടൻ ആണ്. മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി തന്നെ മാറി കഴിഞ്ഞ ഈ കലാകാരന്റെ പുലി വേഷത്തിലുള്ള ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. പുലി കളി കണ്ടപ്പോൾ പുലി വേഷം കെട്ടണം എന്ന് ആഗ്രഹം തോന്നിയ ഹാരിഷ് കണാരൻ ദേഹത്ത് അണിഞ്ഞത് കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ പുലിമുരുകൻ ചിത്രമുള്ള വേഷം. വെറും പുലിയല്ല സാക്ഷാൽ പുലിമുരുകൻ എന്ന ക്യാപ്‌ഷനോടെ ആണ് ഹരീഷ് കണാരന്റെ പുലി വേഷത്തിലുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
മലയാള സിനിമയിലെ ഏറ്റവും വലിയ വിജയ ചിത്രമാണ് മോഹൻലാൽ നായകനായ പുലിമുരുകൻ. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം മൂന്നു വർഷം മുൻപ് റിലീസ് ചെയ്യുകയും ആഗോള ബോക്സ് ഓഫീസിൽ നിന്ന് 140 കോടിയോളം രൂപ കളക്ഷൻ നേടി മലയാള സിനിമയിലെ ആദ്യ നൂറു കോടി കളക്ഷൻ നേടിയ ചിത്രം എന്ന ചരിത്ര നേട്ടം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴും യുവാക്കൾക്കും കുട്ടികൾക്കും ഇടയിൽ ഏറ്റവും കൂടുതൽ പോപ്പുലർ ആയ മോഹൻലാൽ കഥാപാത്രങ്ങളിൽ ഒന്നാണ് പുലിമുരുകൻ. പുലിമുരുകൻ ഡ്രെസ്സുകളും അതിൽ മോഹൻലാലിന്റെ ആക്ഷൻ രീതികളും എല്ലാം കേരളത്തിന് അകത്തും പുറത്തുമെല്ലാം വൈറൽ ആയിരുന്നു. മോഹൻലാലിന് ഒപ്പം ഹരീഷ് കണാരൻ ആദ്യമായി അഭിനയിച്ച ഒപ്പം എന്ന ചിത്രം ബ്ലോക്ക്ബസ്റ്റർ ആയപ്പോൾ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ഇട്ടിമാണി മേഡ് ഇൻ ചൈന എന്ന ചിത്രവും സൂപ്പർ ഹിറ്റായി മാറി.
ഫോട്ടോ കടപ്പാട്: Prasad Thottapath
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.