നവാഗതനായ റോബി വർഗീസ് രാജ് ഒരുക്കിയ കണ്ണൂർ സ്‌ക്വാഡ് എന്ന തന്റെ പുതിയ ചിത്രം സൂപ്പർ വിജയം നേടുന്നതിന്റെ സന്തോഷത്തിലാണ് മമ്മൂട്ടി. രാഹുൽ സദാശിവൻ ഒരുക്കുന്ന ഹൊറർ ത്രില്ലർ ഭ്രമയുഗം, ഡീനോ ഡെന്നിസ് ഒരുക്കുന്ന മൈൻഡ് ഗെയിം ത്രില്ലർ ബസൂക എന്നിവയും പൂർത്തിയാക്കിയ മമ്മൂട്ടി ഇനി ചെയ്യാൻ പോകുന്നത് തെലുങ്ക് ചിത്രം യാത്ര 2 , വൈശാഖ്- മിഥുൻ മാനുവൽ തോമസ് ടീം ഒരുക്കുന്ന അടിപിടി ജോസും ഇന്ദുലേഖയും എന്ന ചിത്രവുമാണ്. ഇത് കൂടാതെ അദ്ദേഹം ചെയ്യാൻ പ്ലാൻ ചെയുന്നു എന്ന പേരിൽ ഒരുപിടി ചിത്രങ്ങളെ കുറിച്ചുള്ള ഊഹാപോഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മഹേഷ് നാരായണൻ സംവിധാനം ചെയ്യാൻ പോകുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടിയാണ് നായകനെന്ന് ഏകദേശം ഉറപ്പിച്ചു കഴിഞ്ഞു. ഇത് കൂടാതെ പ്രചരിക്കുന്നത് മിഥുൻ മാനുവൽ തോമസ് സിബിഐ ആറാം ഭാഗം മമ്മൂട്ടിയെ നായകനാക്കി അടുത്ത വർഷം ഒരുക്കുമെന്നാണ്.
ഈ ലിസ്റ്റിലെ പുതിയത് രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യാൻ പോകുന്ന മമ്മൂട്ടി ചിത്രമാണ്. രണ്ടാം ഭാവം, മീശമാധവൻ, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, നരൻ, എന്നും എപ്പോഴും എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ രഞ്ജൻ പ്രമോദ്, സംവിധാനം ചെയ്ത ചിത്രങ്ങൾ ഫോട്ടോഗ്രാഫർ, റോസ് ഗിറ്റാറിനാൽ, രക്ഷാധികാരി ബൈജു ഒപ്പ്, ഓ ബേബി എന്നിവയാണ്. ഇതിൽ രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രശംസയും നേടിയിരുന്നു. ഏതായാലും മമ്മൂട്ടിയെ നായകനാക്കി ഒരു വലിയ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് രഞ്ജൻ പ്രമോദ് എന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അമൽ നീരദ് ഒരുക്കാൻ പ്ലാൻ ചെയ്യുന്ന ഒരു ചിത്രവും അടുത്ത വർഷം മമ്മൂട്ടിയുടേതായി ഉണ്ടെന്നാണ് സൂചന.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.