മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും വില്ലനായി എത്തുന്നു എന്ന് വാർത്തകൾ. ഈ വർഷം പുറത്ത് വന്ന ഭ്രമയുഗം എന്ന പീരീഡ് ഹൊറർ ഡ്രാമക്ക് ശേഷം മമ്മൂട്ടി വീണ്ടും വില്ലൻ വേഷത്തിൽ അഭിനയിക്കുന്നത്, നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണെന്നാണ് സൂചന. ഈ ചിത്രത്തിൽ നായകനായി എത്തുന്നത് വിനായകൻ ആണെന്നും വാർത്തകൾ പറയുന്നു.
വിനായകൻ പോലീസ് ഓഫീസറുടെ വേഷം ചെയ്യുമ്പോൾ, മമ്മൂട്ടി ഒരു സൈക്കോ കില്ലർ ആയാണ് അഭിനയിക്കുന്നതെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. നാഗർകോവിലിൽ ആണ് ചിത്രം ആരംഭിക്കുന്നത്. ചിത്രം ആരംഭിച്ച് രണ്ടാഴ്ചക്ക് ശേഷമാണ് മമ്മൂട്ടി ജോയിൻ ചെയ്യുക. ആദ്യം പൃഥ്വിരാജ് സുകുമാരൻ, പിന്നെ ജോജു ജോർജ്, ബിജു മേനോൻ എന്നിവരെ പരിഗണിച്ച പോലീസ് വേഷമാണ് ഇപ്പോൾ വിനായകനിലേക്ക് എത്തിയിരിക്കുന്നത്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുക, കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രമൊരുക്കിയ സംവിധായകനും ഛായാഗ്രാഹകനുമായ റോബി വർഗീസ് രാജ് ആണെന്നാണ് സൂചന. നേരത്തെ ജോമോൻ ടി ജോൺ ആയിരിക്കും ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ എന്നും വാർത്തകൾ വന്നിരുന്നു. സുഷിൻ ശ്യാം ആണ് ഈ മമ്മൂട്ടി- ജിതിൻ കെ ജോസ് ചിത്രത്തിന്റെ സംഗീത സംവിധായകൻ എന്നും സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്. ദുൽഖർ സൽമാൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം കുറുപ്പിന്റെ സഹരചയിതാവായി ശ്രദ്ധ നേടിയ ആളാണ് ജിതിൻ കെ ജോസ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.