മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഈ വർഷത്തെ നാലാമത്തെ ചിത്രമായ അബ്രഹാമിന്റെ സന്തതികൾ അടുത്ത മാസം റിലീസിന് ഒരുങ്ങുകയാണ്. നവാഗതനായ ഷാജി പാടൂർ സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ഗ്രേറ്റ് ഫാദർ എന്ന സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകൻ ആയിരുന്ന ഹനീഫ് അദനി ആണ് . മമ്മൂട്ടിക്ക് വേണ്ടി ഡെറിക് എബ്രഹാം എന്ന പേരിൽ ഒരു മാസ്സ് പോലീസ് ഓഫീസർ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ ഹനീഫ് അദനി സൃഷ്ടിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കന്റ് ലുക്ക് പോസ്റ്ററും കുറച്ചു നാൾ മുൻപ് ഇറങ്ങുകയും മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്റർ വരുന്നത്.
മമ്മൂട്ടിയുടെ രണ്ടു വ്യത്യസ്ത ഗെറ്റപ്പുകൾ പകുതി വെച്ച് കൂട്ടി ചേർത്ത് ഒറ്റ മുഖമാക്കിയ പോലത്തെ ഒരു പോസ്റ്റർ ആണ് ഇന്നലെ പുറത്തു വന്നത്. താടിയും മീശയും നരയുമുള്ള സാൾട് ആൻഡ് പെപ്പർ ശൈലിയിൽ ഒരു ഗെറ്റപ്പും അതുപോലെ താടിയില്ലാതെ പിരിച്ചു വെച്ച മീശയോടെ ഉള്ള മറ്റൊരു ഗെറ്റപ്പുമാണ് നമ്മുക്ക് പോസ്റ്ററുകളിൽ കാണാൻ കഴിയുന്നത്. ഇതോടെ മമ്മൂട്ടി ഈ ചിത്രത്തിൽ ഡബിൾ റോൾ ആണോ ചെയ്യുന്നത് എന്ന രീതിയിൽ ഉള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ആരംഭിച്ചു കഴിഞ്ഞു. ഈ പുതിയ പോസ്റ്റർ ആരാധകരെ ഒരേ സമയം ആവേശത്തിലും ആകാംഷയിലുമാഴ്ത്തി എന്ന് തന്നെ പറയാം. വരുന്ന ജൂൺ പതിനാറിന് ആണ് ഈ ചിത്രം തീയേറ്ററുകളിൽ എത്തുക. ഗുഡ് വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജോബി ജോർജ് ഇതിനു മുൻപ് നിർമ്മിച്ച മമ്മൂട്ടി ചിത്രമായ കസബയിലും മെഗാ സ്റ്റാർ എത്തിയത് പോലീസ് ഓഫീസർ ആയാണ്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.