മമ്മൂട്ടിയുടെ തകർപ്പൻ പോലീസ് വേഷങ്ങൾ എന്നും ആരാധകർക്ക് ഏറെ പ്രിയമാണ്. കാക്കി അണിഞ്ഞു താരകർപ്പാണ് ലുക്കിൽ എത്തിയ തീപ്പൊരി ഡയലോഗുകൾ തീയേറ്ററുകളിൽ ഉണ്ടാക്കുന്ന ഓളം ചെറുതല്ല. അത്തരത്തിലൊരു മമ്മൂട്ടി കഥാപാത്രം വീണ്ടും ഒരുങ്ങുകയാണ്. ഈ വര്ഷം പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടിയുടെ സ്റ്റൈലൻ ചിത്രം അബ്രഹാമിന്റെ സന്തതികൾക്കായുള്ള വലിയ കാത്തിരിപ്പിൽ ഏവരുമിരിക്കുമ്പോഴാണ് പുതിയ പോലീസ് വേഷത്തെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വരുന്നത്. മുൻപ് ഇൻസ്‌പെക്ടർ ബാലറാമിലൂടെയും രാക്ഷസ രാജാവിലൂടെയും രൗദ്രത്തിലൂടെയും മറ്റും വിറപ്പിച്ച പോലൊരു പോലീസ് ഓഫീസർ ആയിരിക്കില്ല ഈ ചിത്രത്തിലേത് എന്നാണ് പുറത്ത് വരുന്ന വിവരം.
അനുരാഗ കരിക്കിൻ വെള്ളം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ഖാലിദ് റഹ്‌മാനാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ വാർത്തകൾ മുൻപ് തന്നെ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. നിരവധി ട്രോളുകളും ചിത്രത്തിന്റേതായി വന്നു എങ്കിലും ചിത്രത്തിന്റെ ഔദ്യോഗികമായ വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്ത് വന്നത്. ചിത്രത്തിന്റെ പേര് ഉണ്ട എന്നതിൽ നിന്ന് മാറ്റാൻ സാധ്യതയുണ്ടെന്ന വിവരങ്ങളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. ആദ്യ ചിത്രത്തിന്റെ ഛായാഗ്രാഹണം ഒരുക്കിയ ജിംഷി ഖാലിദ് തന്നെയാവും ഛായാഗ്രഹണം ഒരുക്കുക.
ചിത്രത്തിന്റെ അവസാനം ഘട്ട ചർച്ചകളിലാണ് ഇപ്പോൾ. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ യഥാർത്ഥ ജീവിത കഥായാണ് അവതരിപ്പിക്കുന്നതെന്നും ഷൂട്ടിങ് സെപ്റ്റംബറിൽ ആരംഭിച്ചു ഈ വര്ഷം അവസാനത്തോട് കൂടി ചിത്രം തീയേറ്ററുകളിൽ എത്തിക്കാണാനാണ് ശ്രമിക്കുന്നതുമെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.