മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി 2018 ൽ അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ഷാജി പാടൂർ. സൂപ്പർ ഹിറ്റായ ഈ ചിത്രം നിർമ്മിച്ചത് ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിവരങ്ങൾ പ്രകാരം, ഷാജി പാടൂർ- മമ്മൂട്ടി ടീം വീണ്ടും ഒന്നിക്കാൻ പോവുകയാണ്.
മമ്മൂട്ടി- ഷാജി പാടൂർ ഒന്നിക്കുന്ന പുതിയ ചിത്രം നിർമ്മിക്കുന്നത് ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് തന്നെയായിരിക്കുമെന്നാണ് സൂചന. അടുത്ത വർഷമാണ് ഈ ചിത്രം ആരംഭിക്കുകയുള്ളു. ഇപ്പോൾ നവാഗതനായ ജിതിൻ കെ ജോസ് ഒരുക്കുന്ന ത്രില്ലറിൽ ജോയിൻ ചെയ്ത മമ്മൂട്ടി, അതിന് ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിലാണ് വേഷമിടുക. മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരുടെ പേരുകളും ഈ മഹേഷ് നാരായണൻ ചിത്രവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങാൻ പോകുന്ന മഹേഷ് നാരായണൻ പ്രൊജക്റ്റ് നവംബറിൽ തുടങ്ങി ആറ് മാസത്തോളമെടുത്താണ് പൂർത്തിയാവുക. അതിന് ശേഷം മാത്രമേ മമ്മൂട്ടി മറ്റൊരു ചിത്രത്തിലേക്ക് കടക്കു. ഏതായാലും അരങ്ങേറ്റ ചിത്രം തന്നെ ആരാധകരെ ത്രസിപ്പിക്കുന്ന ഒരു ബ്ലോക്ക്ബസ്റ്റർ മാസ്സ് ത്രില്ലർ സമ്മാനിച്ച ഷാജി പാടൂരിനോപ്പം മമ്മൂട്ടി വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകൾ ആരാധകരെ ആവേശഭരിതരാക്കിയിട്ടുണ്ട്.
ഈ കൂട്ടുകെട്ടിലെ പുതിയ ചിത്രത്തെ കുറിച്ചുള്ള വാർത്തകൾക്ക് നിലവിൽ ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും, അത് വൈകാതെ പുറത്ത് വരുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.