മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും മാർത്താണ്ഡൻ ഒരുക്കുന്ന ചിത്രത്തിൽ നായകനാവുന്നു. മമ്മൂട്ടിയെ നായകനാക്കി മാർത്താണ്ഡൻ ഒരു ചിത്രമൊരുക്കുന്ന വിവരം പുറത്ത് വിട്ടത് പ്രശസ്ത ഗാനരചയിതാവായ രാജീവ് ആലുങ്കലാണ്. മാർത്താണ്ഡൻ ഒരുക്കുന്ന മമ്മൂട്ടി ചിത്രത്തിന് വേണ്ടിയാണു താൻ ഇനി ഗാനങ്ങൾ രചിക്കാൻ പോകുന്നതെന്ന് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രാജീവ് ആലുങ്കൽ വെളിപ്പെടുത്തി.
മമ്മൂട്ടിയെ നായകനാക്കി ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ് എന്ന ചിത്രമൊരുക്കിയാണ് മാർത്താണ്ഡൻ മലയാള സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ബെന്നി പി നായരമ്പലം രചിച്ച ഈ ചിത്രം 2013 ലാണ് റിലീസ് ചെയ്തത്. അതിന് ശേഷം മമ്മൂട്ടിയെ തന്നെ നായകനാക്കി അച്ഛാ ദിൻ എന്ന ചിത്രവും മാർത്താണ്ഡൻ ഒരുക്കി. 2015 -ൽ റിലീസ് ചെയ്ത ഈ ചിത്രം രചിച്ചത് വിജീഷ് എ സി ആണ്.
ശേഷം പൃഥ്വിരാജ് നായകനായ പാവാട, കുഞ്ചാക്കോ ബോബൻ നായകനായ ജോണി ജോണി യെസ് അപ്പ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവർ നായകന്മാരായ മഹാറാണി എന്നിവയും അദ്ദേഹം സംവിധാനം ചെയ്തു. 1996 മുതൽ മലയാള സിനിമയിൽ അസ്സോസിയേറ്റ് ഡയറക്ടർ ആയി ജോലി ചെയ്തിട്ടുള്ള മാർത്താണ്ഡൻ, രാജീവ് നാഥ്, നിസാർ, അൻവർ റഷീദ്, രഞ്ജി പണിക്കർ, ലാൽ, ഷാഫി, രഞ്ജിത്ത്, മാർട്ടിൻ പ്രക്കാട്ട്, ടി കെ രാജീവ് കുമാർ, ഷാജി കൈലാസ് തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പമെല്ലാം ജോലി ചെയ്തിട്ടുള്ള ആളാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.