മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തിലാണ്. പുണെയിലാണ് ഇപ്പോൾ ഇതിന്റെ ഷൂട്ടിംഗ് നടക്കുന്നത്. മമ്മൂട്ടി ഒരു പോലീസ് ഓഫീസറായി അഭിനയിക്കുന്ന ഈ ചിത്രം, മമ്മൂട്ടി കമ്പനി എന്ന തന്റെ നിർമ്മാണ ബാനറിൽ അദ്ദേഹം തന്നെയാണ് നിർമ്മിക്കുന്നത്. ഈ ബാനറിൽ അദ്ദേഹം നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രവുമാണ് കണ്ണൂർ സ്‌ക്വാഡ്. സണ്ണി വെയ്ൻ, ഷറഫുദീൻ, അസീസ് നെടുമങ്ങാട്, ഗായത്രി അരുൺ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് രചന നിർവഹിച്ചത് പ്രശസ്ത നടനായ റോണി ഡേവിഡ് രാജ് ആണ്. ഇപ്പോഴിതാ ഈ ത്രില്ലറിന് ശേഷം വീണ്ടുമൊരു നവാഗത സംവിധായകനൊപ്പം ഒന്നിക്കാൻ പോവുകയാണ് മമ്മൂട്ടി. പ്രമുഖ തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡിനോ ഡെന്നിസ് ഒരുക്കാൻ പോകുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇനി വേഷമിടുക.
മാർച്ച് അവസാനവാരം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത് തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ഡാർവിൻ കുര്യാക്കോസ് എന്നിവരാണ്. ഒരു സ്റ്റൈലിഷ് ത്രില്ലറായാണ് ഈ ചിത്രം ഒരുക്കുക എന്നാണ് സൂചന. ഇതൊരു മൈൻഡ് ഗെയിം ത്രില്ലറായിരിക്കുമെന്നും വാർത്തകൾ വന്നിരുന്നു. കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിൽ ഷൂട്ട് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് നിമിഷ് രവി ആയിരിക്കും. റോഷാക്ക് ഒക്കെ പോലെ പുതിയ രീതിയിലുള്ള ഒരു സിനിമയായിരിക്കും ഈ ഡിനോ ഡെന്നിസ്- മമ്മൂട്ടി ചിത്രമെന്നാണ് ഇതിന്റെ നിർമ്മാതാക്കളിൽ ഒരാളായ ജിനു എബ്രഹാം പറയുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.