മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് 2022 ഒരു മികച്ച വർഷം ആയിരുന്നു. 2010 ന് ശേഷം ഒരു മമ്മൂട്ടി ചിത്രം മലയാളം ഇയർ ടോപ്പർ പദവി നേടിയ വർഷമായിരുന്നു 2022. അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവം ആണ് ആ നേട്ടം സ്വന്തമാക്കിയത്. അത് കൂടാതെ റോഷാക്ക് എന്ന നിസാം ബഷീർ ചിത്രവും ഒറ്റിറ്റി റിലീസ് ആയെത്തിയ പുഴു എന്ന ചിത്രവും മമ്മൂട്ടിക്ക് പ്രശംസ നേടിക്കൊടുത്തു. ഇപ്പോഴിതാ 2023 ലും തന്റെ മികച്ച സമയം തുടരാനുള്ള ശ്രമത്തിലാണ് അദ്ദേഹം. ഈ വർഷം മമ്മൂട്ടി അഭിനയിച്ചു ആദ്യം റീലീസ് ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻ പകൽ നേരത്ത് മയക്കം ആണ്. ജനുവരി 19നാണ് ഈ ചിത്രം എത്തുക. കഴിഞ്ഞ ഡിസംബറിൽ കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്ത് മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രമാണിത്.
അതിന് ശേഷം മമ്മൂട്ടി നായകനായി എത്തുന്ന റിലീസ് ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ക്രിസ്റ്റഫർ ആണ്. ഉദയ കൃഷ്ണ തിരക്കഥ ഒരുക്കിയ ഈ ത്രില്ലർ ചിത്രം ഫെബ്രുവരി രണ്ടാം വാരം റീലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. 2023 ലെ മമ്മൂട്ടിയുടെ മൂന്നാം റിലീസ് തെലുങ്കിൽ നിന്നാണ്. സുരേന്ദർ റെഡ്‌ഡി ഒരുക്കുന്ന ഏജന്റ് എന്ന ചിത്രമാണത്. യുവ താരം അഖിൽ അക്കിനെനി നായകനായി എത്തുന്ന ഈ ആക്ഷൻ ത്രില്ലറിൽ മഹാദേവ് എന്ന് പേരുള്ള, മിലിട്ടറി ഓഫീസറായ ഒരു നിർണ്ണായക കഥാപാത്രമായാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകൻ ജിയോ ബേബി ഒരുക്കിയ കാതൽ എന്ന ചിത്രമാണ് പിന്നീടെത്തുന്ന മമ്മൂട്ടി ചിത്രം. മമ്മൂട്ടി തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇപ്പോൾ മമ്മൂട്ടി നിർമ്മിച്ചു അഭിനയിച്ചു കൊണ്ടിരിക്കുന്ന പേരിടാത്ത റോബി വർഗീസ് രാജ് ചിത്രവും ഈ വർഷം തന്നെ റിലീസ് ചെയ്യും. മമ്മൂട്ടി പോലീസ് വേഷം ചെയ്യുന്ന ഈ ചിത്രവും ഒരു ത്രില്ലറായാണ് ഒരുക്കുന്നത്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
This website uses cookies.