മലയാളത്തിലെ പ്രശസ്ത തിരക്കഥ രചയിതാക്കൾ ആണ് ബോബി- സഞ്ജയ് ടീം. അവർ ആദ്യമായി മെഗാ സ്റ്റാർ മമ്മൂട്ടിക്ക് വേണ്ടി രചിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം മൂന്നാം വാരത്തോടെ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വൺ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ചിറകൊടിഞ്ഞ കിനാവുകൾ എന്ന ചിത്രത്തിലൂടെ പോപ്പുലർ ആയ സന്തോഷ് വിശ്വനാഥ് ആണ്. കേരളാ മുഖ്യമന്ത്രി ആയാണ് ഈ ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുന്നത്. ഏറെ കാലത്തിനു ശേഷമാണു മലയാളത്തിൽ;ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിൽ മമ്മൂട്ടി എത്തുന്നത് എന്ന പ്രത്യേകതയും ഈ സിനിമയ്ക്കു ഉണ്ട്. ഇച്ചായീസ് പ്രൊഡക്ഷൻസാണ് വൺ എന്ന ഈ ചിത്രം നിർമ്മിക്കുന്നത്.
ഇപ്പോൾ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് എന്ന ചിത്രത്തിൽ ആണ് മമ്മൂട്ടി അഭിനയിക്കുന്നത്. രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവൻ ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്. ആ ചിത്രം ഈ മാസം ഇരുപത്തിയേഴിനു റിലീസ് ചെയ്യും. മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം ഒക്ടോബർ അവസാനം റിലീസിന് എത്തുമ്പോൾ ഷൈലോക്ക് ക്രിസ്മസ് ചിത്രം ആയാണ് എത്തുക. എം പദ്മകുമാർ സംവിധാനം ചെയ്ത മാമാങ്കം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്. നവാഗതനായ വിപിൻ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിനും കൂടി മമ്മൂട്ടി ഡേറ്റ് നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആ ചിത്രം ഈ വർഷം തന്നെ തുടങ്ങുമോ എന്നുള്ള കാര്യം ഉറപ്പായിട്ടില്ല. മലയാളത്തിലും തമിഴിലും ആയാവും ആ ചിത്രം ഒരുക്കുക എന്നാണ് സൂചന.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.