മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഭീഷ്മ പർവ്വം മാർച്ച് മൂന്നിന് ആണ് റിലീസ് ചെയ്യുന്നത്. ഒരു മാസ്സ് ആക്ഷൻ ഡ്രാമ ആയി അമൽ നീരദ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് അദ്ദേഹവും നവാഗതനായ ദേവദത് ഷാജിയും ചേർന്നാണ്. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ ഇതിലെ സംഘട്ടന രംഗങ്ങളിലെ സാഹസികതയെ കുറിച്ചു മമ്മൂട്ടി പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആവുന്നത്. വിരൽ തന്നെ അറ്റു പോകുന്ന തരത്തിൽ ഉള്ള അപകടം നിറഞ്ഞ രംഗങ്ങൾ ഈ ചിത്രത്തിൽ ഉണ്ടെന്നാണ് മമ്മൂട്ടി പറയുന്നത്.
ഇതിലെ ഒരു രംഗത്തിൽ മരക്കഷ്ണം കൊണ്ട് തന്റെ വലതു കൈയിൽ അടി ഏറ്റു എന്നും മൂർച്ചയുള്ളത് ആയിരുന്നു എങ്കിൽ വിരൽ അറ്റ് പോയേനെ എന്നും മമ്മൂട്ടി പറയുന്നു. മൂർച്ച ഇല്ലായിരുന്നത് കൊണ്ട് ചെറിയ പരിക്കുകളോടെ രക്ഷപെട്ടു എന്നാണ് മമ്മൂട്ടി പറയുന്നത്. മമ്മൂട്ടി മൈക്കൽ എന്ന കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ ടീസർ, ട്രൈലർ എന്നിവ സൂപ്പർ ഹിറ്റായി മാറിയിരുന്നു. സുഷിൻ ശ്യാം സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും എഡിറ്റിംഗ് നിർവഹിച്ചത് വിവേക് ഹർഷനും ആണ്. ബിഗ് ബിക്ക് ശേഷം അമൽ നീരദ് മമ്മൂട്ടി ടീം ഒന്നിച്ച ചിത്രമാണ് ഭീഷ്മ പർവം.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.