ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദർ ആണ്. ഈ ചിത്രത്തിലെ അറബിക് കുത്ത് എന്ന ഗാനം ഫെബ്രുവരി പതിനാലിന് ആണ് റിലീസ് ചെയ്തത്. ഈ ഗാനത്തിന് വരികൾ രചിച്ചത് തമിഴ് യുവ സൂപ്പർ താരം ശിവകാർത്തികേയനും ഈ ഗാനം ആലപിച്ചത് അനിരുദ്ധ് രവിചന്ദർ, ജോണിത ഗാന്ധി എന്നിവർ ചേർന്നുമാണ്. റിലീസ് ആയ നിമിഷം മുതൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ ഈ ഗാനം അറബിക് സ്റ്റൈൽ മ്യൂസിക്, വരികൾ എന്നിവക്കൊപ്പം തമിഴ് ബീറ്റുകൾ മിക്സ് ചെയ്തു ഒരുക്കിയ ഒന്നാണ്. ഇപ്പോഴിതാ നൂറു മില്യൺ വ്യൂസ് ആണ് ഈ ഗാനം യൂട്യൂബിൽ നേടിയിരിക്കുന്നത്. ഏറ്റവും വേഗത്തിൽ നൂറു മില്യൺ കാഴ്ചക്കാരെ യൂട്യൂബിൽ നിന്ന് ലഭിക്കുന്ന സൗത്ത് ഇന്ത്യൻ ഗാനം എന്ന റെക്കോർഡും ഇപ്പോൾ ഈ ഗാനത്തിന് ആണ്.
വെറും പതിമൂന്നു ദിവസം കൊണ്ടാണ് ഈ ഗാനം നൂറു മില്യൺ കാഴ്ചക്കാരെ നേടിയെടുത്തത്. പതിനെട്ടു ദിവസം കൊണ്ട് ഈ നേട്ടം സ്വന്തവുമാക്കിയ റൗഡി ബേബി എന്ന ഗാനത്തിന്റെ റെക്കോർഡ് ആണ് അറബിക് കുത്ത് തകർത്തത്. വിജയ്, പൂജ ഹെഗ്‌ഡെ എന്നിവരുടെ കിടിലൻ നൃത്ത ചുവടുകളും ഈ ഗാനത്തിന്റെ ലിറിക് വീഡിയോയുടെ ഹൈലൈറ്റ് ആണ്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം വരുന്ന ഏപ്രിൽ മാസം പതിനാലിന് ആണ് എത്തുന്നത് എന്ന് അനൗദ്യോഗിക വിവരങ്ങൾ നമ്മളോട് പറയുന്നു. യോഗി ബാബു, ഷൈൻ ടോം ചാക്കോ, വിടിവി ഗണേഷ്, അപർണ്ണ ദാസ്, പുകഴ് എന്നിവരും അഭിനയിച്ച ബീസ്റ്റ്, കോലമാവ് കോകില, ഡോക്ടർ എന്നിവക്ക് ശേഷം നെൽസൺ ദിലീപ്കുമാർ ഒരുക്കിയ ചിത്രമാണ്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.