മലയാളത്തിന്റെ മെഗാ സ്റ്റാർ ആയ മമ്മൂട്ടി മലയാളത്തിലെ വ്യത്യസ്ത സ്ലാങ്ങുകൾ ഉപയോഗിക്കുന്നതിൽ മിടുക്കനാണ്. അതുപോലെ തന്നെ തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങൾ ചെയ്തപ്പോഴും മമ്മൂട്ടി തന്നെയാണ് തന്റെ കഥാപാത്രങ്ങൾക്ക് വേണ്ടി ഡബ്ബ് ചെയ്തത്. എല്ലാ ഭാഷയും പഠിച്ചു അതിന്റെ മികവോടെ ചെയ്യാൻ അദ്ദേഹം ശ്രമിക്കുകയും അതിൽ വിജയം കാണുകയും ചെയ്തിട്ടുണ്ട്. എന്നാൽ താൻ ഭാഷ പഠിക്കാനും അതിൽ ഡബ്ബ് ചെയ്യാനും ഏറെ ബുദ്ധിമുട്ടിയ ഒരു ചിത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് മമ്മൂട്ടി. ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത ഡോക്ടർ ബാബാസാഹേബ് അംബേദ്‌കർ എന്ന ചിത്രമാണത്. ഇന്ത്യൻ ഭരണഘടനയുടെ ശില്പിയായ ഡോക്ടർ ബാബാസാഹേബ് അംബേദ്കറുടെ ജീവിത കഥയാണ് ആ ചിത്രം പറഞ്ഞത്. അംബേദ്‌കർ ആയി ഗംഭീര പ്രകടനം കാഴ്ച വെച്ച മമ്മൂട്ടി ആ വർഷം മികച്ച നടനുള്ള ദേശീയ പുരസ്‍കാരം അജയ് ദേവ്ഗണുമായി പങ്കിടുകയും ചെയ്തു. ദേശീയ ചലച്ചിത്ര വികസന കോർപറേഷനാണ് ഈ ചിത്രത്തിന്റെ നിർമ്മാണത്തിന് പുറകിൽ പ്രവർത്തിച്ചത്. ഈ ചിത്രത്തിൽ ബ്രിട്ടീഷ് ഇംഗ്ലീഷ് ആണ് ഉപേയാഗിക്കേണ്ടി വന്നതെന്നും നമ്മുക്ക് ഒട്ടും അറിയാത്ത ഒരു ഭാഷാ രീതി ആണതെന്നും മമ്മൂട്ടി പറയുന്നു.
മുപ്പതു ദിവസം എടുത്തു, ഒരുപാട് തവണ തെറ്റിച്ചും തിരുത്തിയുമാണ് ഇപ്പോൾ കാണുന്ന രീതിയിലെങ്കിലും ആ ചിത്രത്തിലെ ഡബ്ബിങ് പൂർത്തിയാക്കിയെടുത്തത് എന്ന് മമ്മൂട്ടി പറയുന്നു. മുപ്പതു ദിവസം കൊണ്ട് മലയാളത്തിൽ ഒരു സിനിമ മുഴുവൻ അഭിനയിച്ചു തീർക്കാമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടീഷ് ഇംഗ്ലീഷ് പഠിക്കാൻ, അതിന്റെ ഉച്ചാരണം കൃത്യമാക്കാൻ, അത് നന്നായി സംസാരിക്കുന്ന ഒരു സ്ത്രീയെ മണിക്കൂറിനു അറുനൂറു രൂപ കൊടുത്തു ജോലിക്കു വെച്ചെന്നും മമ്മൂട്ടി വെളിപ്പെടുത്തി. മദ്രാസിൽ ആയിരുന്നു അപ്പോൾ താമസിച്ചിരുന്നത് എന്നും, വൈകുന്നേരം മൂന്നു മണി മുതൽ നാലു മണി വരെ അവരുടെ കീഴിൽ ഇംഗ്ലീഷ് പഠിക്കാൻ ചെല്ലേണ്ട താൻ പേടി മൂലം മൂന്നരക്ക് ചെന്നിട്ടു മൂന്നേമുക്കാൽ ആകുമ്പോൾ തിരിച്ചു പോരുമായിരുന്നുവെന്നും മമ്മൂട്ടി ഓർത്തെടുക്കുന്നു.
ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ച മലയാളം ഫിലിം ഇന്റസ്ട്രിയിൽ, ഈ വർഷം പുറത്തിറങ്ങിയ സിനിമകളുടെ എണ്ണമെടുത്താൽ, ബോക്സ് ഓഫീസ് കളക്ഷൻ തൂത്തുവാരിയ…
അല്ലു അർജുൻ നായകനായ പുഷ്പ 2 ട്രൈലെർ രണ്ടു ദിവസം മുൻപാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ആദ്യ ഭാഗത്തേക്കാള്‍ വലിയ ക്യാന്‍വാസില്‍…
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ വീണ്ടും മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. ഈ വരുന്ന നവംബര്‍…
2017 മാർച്ച് 5ന് കൊച്ചിയിലെ ഗോശ്രീ പാലത്തിന് താഴെയുള്ള കായലിൽ നിന്നാണ് സിഎ വിദ്യാർത്ഥി മിഷേലിന്റെ മൃതദേഹം പോലീസിന് ലഭിക്കുന്നത്.…
ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും മുഖ്യ വേഷത്തിലെത്തുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ മമ്മി'യുടെ ആനിമേറ്റഡ് പ്രൊമോ സോങ്ങ് പുറത്തിറങ്ങി. 'സരിഗമ'യുടെ…
മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ വർഷങ്ങൾക്ക് ശേഷം ഒരുമിപ്പിച്ച് ഒരു ചിത്രമൊരുക്കുകയാണ് പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ. മമ്മൂട്ടി…
This website uses cookies.