സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ അഞ്ചാമത്തെ മോഹൻലാൽ ചിത്രമാണ് ഈ മാസം പതിനെട്ടിന് റിലീസ് ചെയ്യാൻ പോകുന്ന ആറാട്ട് എന്ന മാസ്സ് ചിത്രം. മാടമ്പി, ഗ്രാൻഡ്മാസ്റ്റർ, മിസ്റ്റർ ഫ്രോഡ്, വില്ലൻ എന്നിവയാണ് അദ്ദേഹം ഒരുക്കിയ മറ്റു മോഹൻലാൽ ചിത്രങ്ങൾ. അദ്ദേഹം ഒരുക്കിയ ഏക മമ്മൂട്ടി ചിത്രമാണ് 2010 ഇൽ റിലീസ് ചെയ്ത പ്രമാണി. ഇപ്പോഴിതാ, വീണ്ടും മമ്മൂട്ടിക്കൊപ്പം ഒന്നിക്കാൻ പോവുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ആറാട്ടിന് ശേഷം ഉദയകൃഷ്ണ ബി ഉണ്ണികൃഷ്ണന് വേണ്ടി തിരക്കഥ രചിക്കുന്നത് ഒരു മമ്മൂട്ടി ചിത്രത്തിന് വേണ്ടിയാണു. ഇതൊരു പോലീസ് ചിത്രം ആയാണ് എത്തുന്നത് എന്നും, അത്‍ടൊപ്പം ഇതൊരു വലിയ കാൻവാസിൽ ഉള്ള മാസ്സ് ചിത്രമായിരിക്കുമെന്നും ബി ഉണ്ണികൃഷ്ണൻ പറയുന്നു. ഉദയ കൃഷ്ണ രചിക്കുന്ന ഒരു വ്യത്യസ്ത ചിത്രം കൂടിയായിരിക്കും ഈ മമ്മൂട്ടി- ബി ഉണ്ണികൃഷ്ണൻ ചിത്രം.
റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് ബി ഉണ്ണികൃഷ്ണൻ ഈ കാര്യം വെളിപ്പെടുത്തിയത്. തമാശകൾ ഏറെ ഇല്ലാത്ത ഗൗരവമുള്ള കഥ പറയുന്ന ചിത്രമായിരിക്കും ഇതെന്നും യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഈ വർഷം മെയ്, ജൂൺ മാസങ്ങളിൽ സിനിമ ആരംഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബി ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തുന്നുണ്ട്. സാധാരണ പക്കാ മാസ്സ് മസാല എന്റെർറ്റൈനെർ ചിത്രങ്ങൾ രചിക്കുന്ന ഉദയ കൃഷ്ണ രചിക്കുന്ന ഒരു ത്രില്ലർ ആയിരിക്കും ഇതെന്നാണ് സൂചന. മോഹൻലാൽ നായകനായ ത്രില്ലർ ചിത്രമായ മോൺസ്റ്റർ രചിക്കുന്നതും ഉദയ കൃഷ്ണയാണ്. വൈശാഖ് ഒരുക്കിയ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിക്കഴിഞ്ഞു. മോഹൻലാൽ നായകനായി എത്തുന്ന മറ്റൊരു വമ്പൻ ബഡ്ജറ്റ് ചിത്രവും ബി ഉണ്ണികൃഷ്ണൻ- ഉദയ കൃഷ്ണ ടീം പ്ലാൻ ചെയ്യുന്നുണ്ട്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.