ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്ന മമ്മൂട്ടി ചിത്രം പരോൾ ഹിന്ദിക്കാർ ഏറ്റെടുത്തിരിക്കുകയാണ്. മമ്മൂട്ടി ആരാധകരിൽ പോലും വലിയ അത്ഭുതം ഉളവാക്കുന്ന തരത്തിൽ ആണ് പരോൾ എന്ന മലയാള ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് പതിപ്പ് യൂട്യൂബിൽ വലിയ തരംഗം സൃഷ്ടിക്കുന്നത്. മലയാളത്തിൽ സമ്മിശ്ര അഭിപ്രായം നേടിയതോ പരാജയപ്പെട്ടതൊ ആയ ചിത്രങ്ങൾ ഹിന്ദിയിലേക്ക് മൊഴിമാറ്റി യൂട്യൂബിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നത് ഒരു സാധാരണ വിഷയമാണ്. മലയാളത്തിൽ സൂപ്പർ ഹിറ്റ് ചിത്രമായ പുലിമുരുകൻ ഹിന്ദി ഡബ്ബിംഗ് പതിപ്പ് യൂട്യൂബിൽ വലിയ ഓളം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ മലയാളത്തിൽ വൻ പരാജയമായിരുന്ന ഒരു ചിത്രം ഹിന്ദിയിൽ ഡബ്ബ് ചെയ്ത് എത്തിയപ്പോൾ ആ ഭാഷയിലുള്ള പ്രേക്ഷകർ ചിത്രത്തെ ഏറ്റെടുത്ത് വലിയ വിജയം ആക്കിയിരിക്കുകയാണ്. പരസ്യ സംവിധായകനായ ശരത് സന്ദിത് ആദ്യമായി സംവിധാനം ചെയ്ത പരോൾ 2018 ലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറും സമൂഹമാധ്യമങ്ങളിൽ വലിയരീതിയിൽ ശ്രദ്ധിക്കപ്പെട്ടെങ്കിലും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത പരോൾ തീയേറ്ററുകളിൽ തകർന്നടിയുകയായിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം യൂട്യൂബിൽ ചിത്രത്തിന്റെ ഹിന്ദി ഡബ്ബിംഗ് പതിപ്പ് അപ്‌ലോഡ് ചെയ്തപ്പോൾ അവിശ്വസനീയമായ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. ഫെബ്രുവരി 23 നാണ് ഈ ചിത്രം അപ്‌ലോഡ് ചെയ്തത്. അപ്‌ലോഡ് ചെയ്ത ആദ്യ ദിവസം തന്നെ ലക്ഷക്കണക്കിന് പ്രേക്ഷകരാണ് ഈ ചിത്രം കണ്ടത്. അജിത് പൂജപ്പുരയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. വെറും 10 ദിവസത്തിനുള്ളിൽ ഇപ്പോഴിതാ ഒരു കോടി കാഴ്ചക്കാരുമായി പരോളിന്റെ ഹിന്ദി ഡബ്ബിങ് പതിപ്പ് യൂട്യൂബിൽ പുതിയ ചരിത്രം കുറിക്കുകയാണ്. ലക്ഷക്കണക്കിന് കാഴ്ചക്കാർക്ക് പുറമേ നിരവധി മികച്ച അഭിപ്രായങ്ങളാണ് കമന്റ് ബോക്സിൽ നിറയുന്നത്. കണ്ണുകൾ നിർവഹിച്ചു, അച്ഛൻ മകൾ ബന്ധം അനശ്വരമാക്കി അങ്ങനെ നിരവധി പോസിറ്റീവ് കമന്റുകൾ കൊണ്ട് കമന്റ് ബോക്സ് നിറയുകയാണ്. മമ്മൂട്ടിക്ക് പുറമേ ചിത്രത്തിൽ മിയ, ഇനിയ, അലൻസിയർ, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, ഇർഷാദ്, ലാലു അലക്സ് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു.
ഫോട്ടോ കടപ്പാട്: NEK Photos
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.