[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദൃശ്യം 2 വില്‍ അഭിനയിക്കാന്‍ ഏറ്റവും വെല്ലുവിളി നേരിട്ടത് ആ രംഗമായിരുന്നു; തുറന്നു പറഞ്ഞ് മോഹന്‍ലാല്‍..!

മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ഇപ്പോൾ ലോകം മുഴുവനുമുള്ള സിനിമാ പ്രേമികളിൽ നിന്ന് വമ്പൻ പ്രതികരണം നേടി മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്. ജോർജ്കുട്ടി എന്ന കേന്ദ്ര കഥാപാത്രമായി മോഹൻലാൽ നടത്തിയ ഗംഭീര പ്രകടനത്തിന് ഇന്ത്യക്ക് അകത്തു നിന്നും പുറത്തു നിന്നും അഭൂതപൂർവമായ പ്രശംസയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിൽ താൻ ചെയ്തതിൽ ഏറ്റവും വെല്ലുവിളി നേരിട്ട രംഗമേതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മോഹൻലാൽ. ലോക പ്രസിദ്ധമായ ഐ.എം.ഡി.ബി ഡാറ്റബേസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹൻലാൽ ആ സീനിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഐ എം ഡി ബി അഭിമുഖം നടത്തുന്ന ആദ്യ മലയാള താരം കൂടിയാണ് മോഹൻലാൽ.

ഈ ചിത്രത്തിലെ ഒരു നിര്‍ണായക ഭാഗത്തിൽ, ആ പയ്യന്റെ ബോഡി പൊലീസ് സ്റ്റേഷനിലാണോ കുഴിച്ചിട്ടതെന്ന് ചോദിച്ച് കൊണ്ട് ഒരാള്‍ വരുന്ന രംഗത്തിലാണ് താന്‍ ഏറ്റവും വെല്ലുവിളി നേരിട്ടതെന്നാണ് മോഹന്‍ലാല്‍ വെളിപ്പെടുത്തുന്നത്. തന്നെ സംബന്ധിച്ച് അത് വളരെ ബുദ്ധിമുട്ടുള്ള രംഗമായിരുന്നു എന്നും കാരണം ജോര്‍ജ്കുട്ടി എന്ന കഥാപാത്രം സാഹചര്യങ്ങളോടൊന്നും പെട്ടന്ന് പ്രതികരിക്കുവാന്‍ പറ്റാത്ത അവസ്ഥയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും മോഹൻലാൽ പറയുന്നു. അങ്ങനെ ചെയ്താല്‍ അയാളും കുടുംബവും പിടിക്കപ്പെടുമെന്നുള്ളതാണ് കാരണം. അതുകൊണ്ടു തന്നെ യഥാർത്ഥ വികാരമുള്ളിലൊതുക്കി മറ്റേതെങ്കിലും ഒരു വികാരം അയാൾക്ക്‌ മുഖത്ത് കൊണ്ടു വന്നേ പറ്റു. അയാളുടെ കുടുംബം പിന്നില്‍ നില്‍ക്കുകയാണ് എന്നുള്ളത് കൊണ്ട് തന്നെ അയാള്‍ക്ക് ഒന്നും പുറത്ത് പ്രകടിപ്പിക്കുവാന്‍ പറ്റാത്ത അവസ്ഥയാണ്. ആ സമയത്ത് കണ്ണുകള്‍ ചിമ്മിക്കൊണ്ട് ജോര്‍ജ്കുട്ടി അയാളോട് പോകാനാണ് പറയുന്നത്. അതായിരുന്നു വെല്ലുവിളി നിറഞ്ഞ രംഗമെന്ന് മോഹൻലാൽ വിശദീകരിക്കുന്നു.

ഫോട്ടോ കടപ്പാട്: Bennet M Varghese

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.